ദുബയ്: സാങ്കേതിക കാരണങ്ങളാൽ സർവ്വീസ് മുടങ്ങുന്നത് പതിവാക്കിയിരിക്കുന്ന എയർ ഇന്ത്യാ ഇതാ മൂടൽമഞ്ഞിനെ നേരിടാൻ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നു.  ഏറ്റവും കൂടുതൽ മൂടൽ മഞ്ഞ് അനുഭവപ്പെടുന്ന ഡൽഹി- ദുബയ് സെക്ടറിലാണ് ദൂരക്കാഴ്ച പൂജ്യം മീറ്ററിലെത്തിയാൽ പോലും വിമാനം ഇറക്കാൻ കഴിയുന്ന കാറ്റ് 3 ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റവുമായി എയർ ഇന്ത്യ സർവീസ് നടത്തുന്നത്.

ജനുവരി 16 വരെ ഈ ഉപകരണം ഘടിപ്പിച്ച ബോയിങ്-777 വിമാനമായിരിക്കും ദുബയ് ഡൽഹി സെക്ടറിൽ പറക്കുകയെന്ന് എയർ ഇന്ത്യ
പശ്ചിമേഷ്യ ആൻഡ് ആഫ്രിക്ക മേഖലാ മാനേജർ മെൽവിൻ ഡിസിൽവ അറിയിച്ചു. പുതിയ വിമാനം സർവീസ് നടത്തുന്നതോട് യാത്രാ
സീറ്റുകളുടെ എണ്ണം 256 ൽ നിന്നും 35 ബിസിനസ്സ് ക്ലാസ്സുകളും നാല് ഫസ്റ്റ് ക്ലാസ്സുകളടക്കം 341 ആയി ഉയർത്തിയിട്ടുണ്ട്.