പെർത്ത് : നടനും, തിരക്കഥാകൃത്തും,ഗായകനും, സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ ഒരു ഡസനോളം കലാകാരന്മാരുടെ ത്രസിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് ബോയിങ് ബോയിങ് എന്ന പ്രോഗ്രാമിലൂടെ ഒക്ടോബർ 28 വെള്ളിയാഴ്ച പെർത്ത് 30 ന് മെൽബണും വേദിയാവുകയാണ്.

വിനീത് ശ്രീനിവാസനെ കൂടാതെ മലയാള ടെലിവിഷൻ സിനിമാ രംഗത്തെ നിറസാന്നിധ്യ ങ്ങളായ ഷാൻ റഹ്മാൻ, മിയ ജോർജ് , ഷംന കാസിം , കാവ്യാ അജിത്, പ്രണവ് ശശിധർ, പാഷാണം ഷാജി, നോബി, ഷാജു ശ്രീധർ, പ്രശാന്ത് കാഞ്ഞിരമറ്റം, അരുൺ ഗോപൻ, എന്നിവരും അണിചേരുന്നതോടെ മലയാളികൾ ഇന്നുവരെ കാണാത്ത മെഗാ മേളയാക്കി മാറുമെന്ന് തീർച്ച. ക്രിയേറ്റിവ് ഡിറക്ടർ ഡാഡുവും, നിഖിൽ രഞ്ജി പണിക്കരും, ബിനു മാത്യു പുളിമൂട്ടിലും ചേർന്ന് പിന്നണിയിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന തീവ്ര പരിശ്രമവും രൂപപ്പെടുന്നതോടെ ബോയിങ് ബോയിങ് എന്ന പ്രോഗ്രാം വർണ്ണാഭമാവുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.

മറ്റു പരിപാടികളിൽ നിന്നും വ്യത്യസ്തമായി ടിക്കറ്റുകൾ വിപണിയിൽ എത്തുന്നതിനു മുൻപായി തന്നെ ബുക്കിങ് ലഭിച്ച ഏക പ്രോഗ്രാം എന്ന പ്രത്യേകതയും ഈ പ്രോഗ്രാമിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ആകെ 1200 ഓളം സീറ്റുകൾ മാത്രമുള്ള പെർത്തിലെ ഹാരിങ്ടൺ റോഡിലെ കെന്നഡി ബാപ്റ്റിസ്‌റ് കോളേജിലെ പ്രൊഡഗംഭീരമായ തീയേറ്ററിലെ 700 ഓളം സീറ്റുകൾ ഇതിനകം തന്നെ പ്രേക്ഷകർ കൈക്കലാക്കിക്കഴിഞ്ഞു. ഒരു മാസം ബാക്കി നിൽക്കുമ്പോൾ പകുതിയിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു പോയ ഏക പരിപാടിയും ഇതാവുമെന്നാണ് പ്രോഗ്രാം കമ്മറ്റിയുടെ വിലയിരുത്തൽ. മലയാളികൾ ഇന്നുവരെ കാണാത്ത അത്യപൂർവമായ കലാവിരുന്നാവും ബോയിങ് ബോയിങ്ങിൽ പെർത്തിലെ മലയാളികൾക്കായി കാഴ്ചവക്കുന്നതെന്ന് വിനീത് ശ്രീനിവാസൻ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രോഗ്രാം കാണുവാനാഗ്രഹിക്കുന്നവർ അവസാന നിമിഷം വരെ കാത്തിരുന്ന് അവസരം നഷ്ടപ്പെടുത്താതെ ഉടൻ തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കണമെന്നു സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0435183096, 0420272013, 0467069379, 0410162280, 0449997200 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മെൽബണിൽ പരിപാടി നടക്കുന്ന സ്ഥലം: kingston city hall 985 Nepean Hwy Moorabbin VIC 3189