- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം കാലാവസ്ഥ; കോർക്കിൽ പതിനായിരത്തിലധികം ഐറീഷ് വാട്ടർ ഉപയോക്താക്കൾക്ക് ബോയിൽ വാട്ടർ നോട്ടീസ്
ഡബ്ലിൻ: മോശം കാലാവസ്ഥയെ തുടർന്ന് കോ കോർക്കിലും പരിസരത്തുമുള്ള പതിനായിരത്തിലധികം ഐറീഷ് വാട്ടർ ഉപയോക്താക്കൾക്ക് ബോയിൽ വാട്ടർ നോട്ടീസ് നൽകി. വൈറ്റ് വാട്ടർ റീജണൽ വാട്ടർ സപ്ലൈ സ്‌കീമിനു കീഴിൽ വരുന്നവർക്കാണ് ഐറീഷ് വാട്ടർ ബോയിൽ വാട്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. മറ്റൊരു നോട്ടീസ് ലഭിക്കും വരെ ഈ മേഖലകളിലുള്ളവർ കുടിക്കുന്നതിനും ഭക്ഷണം
ഡബ്ലിൻ: മോശം കാലാവസ്ഥയെ തുടർന്ന് കോ കോർക്കിലും പരിസരത്തുമുള്ള പതിനായിരത്തിലധികം ഐറീഷ് വാട്ടർ ഉപയോക്താക്കൾക്ക് ബോയിൽ വാട്ടർ നോട്ടീസ് നൽകി. വൈറ്റ് വാട്ടർ റീജണൽ വാട്ടർ സപ്ലൈ സ്‌കീമിനു കീഴിൽ വരുന്നവർക്കാണ് ഐറീഷ് വാട്ടർ ബോയിൽ വാട്ടർ നോട്ടീസ് നൽകിയിരിക്കുന്നത്.
മറ്റൊരു നോട്ടീസ് ലഭിക്കും വരെ ഈ മേഖലകളിലുള്ളവർ കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പല്ലു തേയ്ക്കുന്നതിനും ഐസ് ഉണ്ടാക്കുന്നതിനും മറ്റും തിളപ്പിച്ചാറിച്ച വെള്ളം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. അതേസമയം കുളിക്കുന്നതിനും മറ്റും വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കാം.
മോശം കാലാവസ്ഥയെ തുടർന്ന് ശുദ്ധവെള്ളം കലങ്ങിയതു മൂലം എച്ച്എസ്ഇയുടെ നിർദേശപ്രകാരമാണ് ബോയിൽ വാട്ടർ നോട്ടീസ് നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കം മൂലം പലയിടങ്ങളിലും ശുദ്ധജലം മലിനപ്പെടുകയായിരുന്നു. മിഡ്ഡിൽടൺ സൗത്ത് ഈസ്റ്റ്, ബാല്ലിനക്കോറ, ക്ലോയ്ൻ, അഗാഡ, വൈറ്റ്‌ഗേറ്റ്, ബാല്ലികോട്ടൺ, ചർച്ച്‌സ്ടൗൺ, ട്രോബോൽഗൻ തുടങ്ങിയ മേഖലകളിലും ഇതിനോട് അനുബന്ധിച്ചുള്ള ഉൾപ്രദേശങ്ങളിലുമാണ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ നിർദേശിച്ചിരിക്കുന്നത്. മറ്റു മേഖലകളിലോ രാജ്യത്തെ മറ്റു വാട്ടർ സ്‌കീമുകൾക്കോ ഈ നിർദ്ദേശം ബാധകമല്ലെന്നും ഐറീഷ് വാട്ടർ അറിയിച്ചിട്ടുണ്ട്.