- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളം മലിനപ്പെട്ടു; വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ പതിനായിരത്തിലധികം ഉപയോക്താക്കൾക്ക് ഐറീഷ് വാട്ടർ നിർദ്ദേശം
ഡബ്ലിൻ: ഫ്രാങ്ക് കൊടുങ്കാറ്റ് മൂലം ഉണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടവും മൂലം കുടിവെള്ളം മലിനപ്പെട്ടതിനാൽ പതിനായിരത്തിലധികം ഉപയോക്താക്കൾക്ക് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ ഐറീഷ് വാട്ടർ നിർദേശിച്ചു. കോ കോർക്കിലുള്ള മിക്ക ഉപയോക്താക്കൾക്കാണ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വൈറ്റ് ഗേറ്റ് റീജണൽ വാട്ടർ
ഡബ്ലിൻ: ഫ്രാങ്ക് കൊടുങ്കാറ്റ് മൂലം ഉണ്ടായ വെള്ളപ്പൊക്കവും നാശനഷ്ടവും മൂലം കുടിവെള്ളം മലിനപ്പെട്ടതിനാൽ പതിനായിരത്തിലധികം ഉപയോക്താക്കൾക്ക് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ ഐറീഷ് വാട്ടർ നിർദേശിച്ചു. കോ കോർക്കിലുള്ള മിക്ക ഉപയോക്താക്കൾക്കാണ് വെള്ളം തിളപ്പിച്ച് ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
വൈറ്റ് ഗേറ്റ് റീജണൽ വാട്ടർ സപ്ലൈ സ്‌കീമിനു കീഴിലുള്ളവരാണ് ബോയിൽ വാട്ടർ നിർദ്ദേശം ലഭിച്ചിട്ടുള്ള ഉപയോക്താക്കൾ. കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും പല്ലുതേയ്ക്കുന്നതിനും ഐസ് ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചിട്ടു മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം. അതേസമയം കുളിക്കുന്നതിനും ടോല്റ്റിൽ ഉപയോഗിക്കുന്നതിനും മറ്റും വെള്ളം തിളപ്പിക്കേണ്ടതില്ലെന്ന് നിർദേശത്തിൽ അറിയിക്കുന്നു. ഡോവർ സ്പ്രിങ് സോഴ്‌സിൽ നിന്നുള്ള വെള്ളം മലിനപ്പെട്ടു എന്ന എച്ച് എസ് ഇക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബോയിൽ വാട്ടർ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ബോയിൽ വാട്ടർ നിർദ്ദേശം പിൻവലിക്കാനുള്ള നടപടികൾ കോർക്ക് കൗണ്ടി കൗൺസിലും എച്ച്എസ്ഇയുമായി ചേർന്ന് ആലോചിക്കുന്നുണ്ടെന്ന് ഐറീഷ് വാട്ടർ അറിയിച്ചു. ഫ്രാങ്ക് കൊടുങ്കാറ്റ് മൂലം രാജ്യമെമ്പാടും ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കം മൂലം ആരോഗ്യകാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കഴിഞ്ഞ ദിവസം എച്ച്എസ്ഇ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. നാഷണൽ എമർജൻസി കോർഡിനേഷൻ ഗ്രൂപ്പിന്റെ ഭാഗമായാണ് എച്ച്എസ്ഇയും ഐറീഷ് വാട്ടറും ഇപ്പോൾ നിർദേശങ്ങളും മറ്റും പുറപ്പെടുവിക്കുന്നത്.