- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പയിൽ ബൊളീവിയ ജയിച്ചത് 18 വർഷത്തിനു ശേഷം; ഇക്വഡോറിനെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്നു ഗോളിന്; ചിലി-മെക്‌സിക്കോ മത്സരം സമനിലയിൽ
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ 18 വർഷത്തിനുശേഷം ബൊളീവിയക്കു ജയം. ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളിനു തകർത്താണ് ബൊളീവിയ 1997നു ശേഷം ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം നേടിയത്. മറ്റൊരു മത്സരത്തിൽ ആതിഥേയരായ ചിലിയും മെക്‌സിക്കോയും സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ സമനിലയിൽ പിരിഞ്ഞ ബൊളീവിയ വിജയിക്കണമെന്ന വ
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ 18 വർഷത്തിനുശേഷം ബൊളീവിയക്കു ജയം. ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളിനു തകർത്താണ് ബൊളീവിയ 1997നു ശേഷം ടൂർണമെന്റിലെ തങ്ങളുടെ ആദ്യ ജയം നേടിയത്. മറ്റൊരു മത്സരത്തിൽ ആതിഥേയരായ ചിലിയും മെക്‌സിക്കോയും സമനിലയിൽ പിരിഞ്ഞു.
ആദ്യ മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ സമനിലയിൽ പിരിഞ്ഞ ബൊളീവിയ വിജയിക്കണമെന്ന വാശിയിലാണ് രണ്ടാം മത്സരത്തിന് ഇറങ്ങിയത്. തോൽവിയോടെ ഇക്വഡോർ ടൂർണമെന്റിൽ നിന്ന് ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു.
ആദ്യ പകുതിയിൽ തന്നെ ബൊളീവിയ മൂന്നു ഗോൾ നേടി ഇക്വഡോറിനെ ഞെട്ടിച്ചു. കളിതുടങ്ങി അഞ്ചാം മിനുറ്റിൽ തന്നെ പ്രതിരോധ നിരയിലെ റൊണാൾഡ് റാൽഡസ് ഇക്വഡോർ വല ചലിപ്പിച്ചു. സ്‌മെഡ്ബർഗ് എടുത്ത കോർണർ കിക്ക് റാൽഡസ് വലയിലെത്തിക്കുകയായിരുന്നു. പതിനെട്ടാം മിനുറ്റിലായിരുന്ന ബൊളീവിയയുടെ രണ്ടാം ഗോൾ. മാർട്ടിൻ സ്‌മെഡ്ബർഗ് ഡാലൻസാണ് രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കാൻ മിനുറ്റുകൾ ശേഷിക്കെയാണ് ബൊളീവിയ മൂന്നാം ഗോളും അടിച്ചത്. 43ാം മിനുറ്റിൽ പെനൽറ്റി കിക്കിലൂടെയാണ് ബൊളീവിയയുടെ ലീഡ് മൂന്നാക്കി ഉയർത്തിയത്. മാർസലോ മാർട്ടിൻസ് മൊറാനോയാണ് കിക്കെടുത്ത് ഗോളാക്കിയത്.
ആദ്യമത്സരത്തിൽ ചിലിയോട് ഇക്വഡോർ പരാജയപ്പെട്ടിരുന്നു. ചിലി-മെക്‌സിക്കോ മത്സരത്തിൽ ഇരുടീമുകളും 3 ഗോളുകൾ വീതം നേടി. ചിലി ആദ്യ മത്സരത്തിൽ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് ഇന്ന് നിർണായക പോരാട്ടം. തങ്ങളുടെ രണ്ടാം മത്സരത്തിൽ അർജന്റീന നിലവിലെ ചാന്യന്മാരായ ഉറൂഗ്വേയെ നേരിടും. മറ്റൊരു മത്സരത്തിൽ പരാഗ്വേ ജമൈക്കയുമായി ഏറ്റുമുട്ടും.