- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോ പാർക്കിങ് ഏരിയയിൽ കാറിട്ടാൽ ബോളിവുഡ് താരമായാലും പണികിട്ടും; നടി അസിന്റെ കാർ മുംബൈ പൊലീസ് പിടിച്ചെടുത്തു
മുംബൈ: ഏതു കൊമ്പത്തെ ആളാണെങ്കിലും നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്താൽ മുംബൈ പൊലീസ് പണി കൊടുക്കും. തെന്നിന്ത്യൻ താരറാണി അസിനാണ് മുംബൈ പൊലീസിന്റെ നോട്ടീസ് കിട്ടിയത്. നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത അസിന്റെ കാർ മുംബൈ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പിഴ നൽകിയാൽ കാർ വിട്ട് നൽകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും അതിന് കൂട്ടാക്കാത
മുംബൈ: ഏതു കൊമ്പത്തെ ആളാണെങ്കിലും നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്താൽ മുംബൈ പൊലീസ് പണി കൊടുക്കും. തെന്നിന്ത്യൻ താരറാണി അസിനാണ് മുംബൈ പൊലീസിന്റെ നോട്ടീസ് കിട്ടിയത്.
നോ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത അസിന്റെ കാർ മുംബൈ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. പിഴ നൽകിയാൽ കാർ വിട്ട് നൽകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും അതിന് കൂട്ടാക്കാതെ അസിൻ മടങ്ങി.
മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിന് സമീപമാണ് സംഭവം. അസിന്റെ എംഎച്ച് 02 സിഎൽ 5335 എന്ന കാറാണ് പൊലീസ് പിടിച്ചെടുത്തത്. കാർ വിട്ട് നൽകണമെന്ന് താരം ആവശ്യപ്പെട്ടെങ്കിലും പിഴ നൽകണമെന്ന നിലപാടിൽ പൊലീസുകാരും ഉറച്ച് നിന്നു. കാറിന്റെ ടയറിൽ ലോക്ക് ഘടിപ്പിച്ച് കാർ വിട്ടു നൽകില്ലെന്ന നിലപാടിൽ തന്നെ പൊലീസുകാർ നിന്നു.
അൽപ്പസമയം പൊലീസുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും കാർ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഒടുവിൽ കാർ ഉപേക്ഷിച്ച് അസിൻ പോകുകയായിരുന്നുവെന്നാണ് ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അസിനൊപ്പം നാല് സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു.
എ ആർ മുരുകദോസിന്റെ ഗജിനിയിലൂടെ ആമിർ ഖാന്റെ നായികയാണ് അസിൻ ബോളിവുഡിൽ എത്തിയത്. ലണ്ടൻ ഡ്രീംസ്, റെഡി, ബോൽ ബച്ചാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച അസിൻ ഇപ്പോൾ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ്.