ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ വിവാഹിതയായി. സുഹൃത്തും സംവിധായകനുമായ സാം ബോംബെയാണ് പൂനത്തിന്റെ വരൻ. പൂനം തന്നെയാണ് വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ‘ഏഴ് ജന്മം നിന്നോടൊപ്പം കഴിയാൻ കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് പൂനം ചിത്രങ്ങൾ പങ്കുവച്ചത്. കോവിഡ് സാഹചര്യത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ജൂലൈയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. നേരത്തെ മാസ്കിട്ട് സാമിനെ ചുംബിക്കുന്ന ചിത്രം പൂനം പങ്കുവച്ചിരുന്നു. ലോക്​ഡൗൺ സമയത്ത് നിയന്ത്രണങ്ങൾ ലംഘിച്ച് കാറോടിച്ചതിന് മുംബൈ മറൈൻ ഡ്രൈവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കടും നീലനറമുള്ള ലെഹങ്കയയിരുന്നു വിവാഹത്തിന് പൂനത്തിന്റെ വേഷം. അതിനോട് സമാനമായൊരു ഷർവാണിയായിരുന്നു സാമിന്റേത്.

 

 

 
 
 
View this post on Instagram

Here's looking forward to seven lifetimes with you.

A post shared by Poonam Pandey (@ipoonampandey) on