- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയ്ക്ക് ക്രിസ്ത്യൻ ആചാരപ്രകാരം 'ആദ്യം' മാംഗല്യം; പ്രശസ്ത ഗായകൻ നിക്ക് ജോനാസുമായുള്ള ഇന്ത്യൻ റാണിയുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് 'അമേരിക്കൻ മുഖങ്ങൾ' ; അതിഥികളുടെ മൊബൈൽ ഫോൺ വരെ ഒഴിവാക്കി സ്വകാര്യ ചടങ്ങ് ; പത്തു വയസിന് ഇളപ്പുമുള്ള പങ്കാളിയുമായി 'ഹൈന്ദവാചാര' പ്രകാരം താരസുന്ദരിയുടെ വിവാഹം ഇന്ന്
ജോധ്പുർ: നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് വിവാഹം. ഇന്നലെയാണ് 36കാരിയായ പ്രിയങ്കയും 26കാരനായ അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹിതരായത്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു താര വിവാഹം. പ്രിയങ്കയുടെ അമ്മ മധുചോപ്ര, സഹോദരൻ സിദ്ധാർഥ്, അടുത്ത ബന്ധുവായ നടി പരിനീതി ചോപ്ര, നടൻ സൽമാൻ ഖാന്റ സഹോദരി അർപ്പിത, വരൻ നിക്കിന്റെ അടുത്ത ബന്ധുക്കൾ എന്നിവരുൾപ്പടെ ചുരുക്കം ആളുകൾ മാത്രമാണ് താരവിവാഹത്തിന് സാക്ഷിയാകാനെത്തിയത്. അതിഥികളുടെ മൊബൈൽ ഫോണുകൾ വരെ ഒഴിവാക്കി പൂർണമായും സ്വകാര്യചടങ്ങായാണ് വിവാഹം നടത്തിയത്. അതിഥികൾക്കായി ആഡംബര ഹോട്ടലാണ് ബുക്ക് ചെയ്തിരുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് ഇതേ ഹോട്ടലിൽ വച്ച് നടക്കുമെന്നാണ് വിവരം. പത്തു വയസിന് ഇളപ്പമുള്ള ആളുമായി പ്രണയത്തിലാണെന്ന വാർത്ത വന്നത് മുതൽ സമൂഹ മാധ്യമത്തിലടക്കം നിരവധി വിമർശന ശരങ്ങളാണ് പ്രിയങ്കയ്ക്ക് ഏൽക്കേണ്ടി വന്നത്. 36ാം വയസിൽ പ്രിയങ്കയ്ക്ക് മാംഗല്യമെന്ന് നേരത്തെ പ്രവചനം ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അമ
ജോധ്പുർ: നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് വിവാഹം. ഇന്നലെയാണ് 36കാരിയായ പ്രിയങ്കയും 26കാരനായ അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹിതരായത്. ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു താര വിവാഹം. പ്രിയങ്കയുടെ അമ്മ മധുചോപ്ര, സഹോദരൻ സിദ്ധാർഥ്, അടുത്ത ബന്ധുവായ നടി പരിനീതി ചോപ്ര, നടൻ സൽമാൻ ഖാന്റ സഹോദരി അർപ്പിത, വരൻ നിക്കിന്റെ അടുത്ത ബന്ധുക്കൾ എന്നിവരുൾപ്പടെ ചുരുക്കം ആളുകൾ മാത്രമാണ് താരവിവാഹത്തിന് സാക്ഷിയാകാനെത്തിയത്.
അതിഥികളുടെ മൊബൈൽ ഫോണുകൾ വരെ ഒഴിവാക്കി പൂർണമായും സ്വകാര്യചടങ്ങായാണ് വിവാഹം നടത്തിയത്. അതിഥികൾക്കായി ആഡംബര ഹോട്ടലാണ് ബുക്ക് ചെയ്തിരുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇന്ന് ഇതേ ഹോട്ടലിൽ വച്ച് നടക്കുമെന്നാണ് വിവരം. പത്തു വയസിന് ഇളപ്പമുള്ള ആളുമായി പ്രണയത്തിലാണെന്ന വാർത്ത വന്നത് മുതൽ സമൂഹ മാധ്യമത്തിലടക്കം നിരവധി വിമർശന ശരങ്ങളാണ് പ്രിയങ്കയ്ക്ക് ഏൽക്കേണ്ടി വന്നത്.
36ാം വയസിൽ പ്രിയങ്കയ്ക്ക് മാംഗല്യമെന്ന് നേരത്തെ പ്രവചനം
ബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും നാളുകളായി വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് കൗതുകകരമായ മറ്റൊരു വിവരവും പുറത്ത് വരുന്നത്. 2005 ൽ പ്രശസ്ത ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി. ജുമാനി പ്രിയങ്കയുടെ മുപ്പത്തിയാറാം വയസ്സിൽ വിവാഹം നടക്കും എന്നു പ്രവചിച്ചിട്ടുണ്ടത്രെ.
2005 ൽ പ്രസിദ്ധീകരിച്ച ഫിലിംഫെയർ മാഗസിനിലെ പ്രവചനത്തിന്റെ കോപ്പി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പ്രിയങ്കയുടെ മുപ്പത്തിയാറാം വയസ്സിൽ വിവാഹം നടക്കുകയും 45 വയസ്സിനു ശേഷം രാഷ്ട്രീയത്തിൽ ശോഭിക്കുകയും ചെയ്യുമെന്നാണ് പ്രവചനം. പ്രിയങ്കയ്ക്ക് മുപ്പത്തിയാറു വയസ്സായത് കഴിഞ്ഞ മാസമാണ്. ഇപ്പോൾ വിവാഹനിശ്ചയം നടന്ന സ്ഥിതിക്ക് പ്രവചനത്തിൽ കഴമ്പുണ്ടെന്നു പാപ്പരാസികൾ പറയുന്നു. ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ ഭാഗ്യ നമ്പർ 9 ആണ്. പതിനെട്ടാം (1+8=9) വയസ്സിലായിരുന്നു ലോകസുന്ദരിയായത്.
One of the most special things that our relationship has given us is a merging of families who love and respect each other's faiths and cultures. And so planning our wedding with an amalgamation of both was so so amazing. pic.twitter.com/KcTD5D4MAw
- Nick Jonas (@nickjonas) December 1, 2018
പ്രിയങ്കയുടെ ഹിറ്റ് ചിത്രം ദോസ്താന പുറത്തിറങ്ങിയത് ഇരുപത്തിയേഴാം (2+7=9) വയസ്സിലായിരുന്നു. അതുപോലെ മുപ്പത്തിയാറാം (3+6 =9) വയസ്സിൽ വിവാഹത്തിലൂടെ പ്രിയങ്കയുടെ ജീവിതത്തിൽ ഭാഗ്യം വന്നുചേരും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഹോളിവുഡിലെ പ്രശസ്ത ഗായകനാണ് ഇരുപത്തറുകാരൻ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് വിവിധ വേദികളിൽ ഒരുമിച്ചു വരാൻ തുടങ്ങിയതോടെയാണ് ഇവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇന്ത്യയിലെത്തി വിമാനത്താവളത്തിൽനിന്നു കൈകോർത്തു പിടിച്ച് പ്രിയങ്കയും നിക്കും പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ശക്തമായി. പിന്നീട് പ്രിയങ്കയ്ക്കും കുടുംബത്തിനുമൊപ്പം നിക്ക് ഗോവയിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. ഇരുവരും തമ്മിൽ പത്തുവയസ്സിന്റെ പ്രായവ്യത്യാസമുള്ളത് നിരവധി വിമർശനങ്ങൾക്കു വഴിവച്ചുവെങ്കിലും ഇരുകുടുംബങ്ങളും ചേർന്നാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടത്തിയത്.