മുംബൈ: ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. എന്നും ഗോസിപ്പുകോളങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് പാക് ക്രിക്കറ്റർ ഷാഹിദ് ആഫ്രിദിയും. ഷാഹിദ് ആഫ്രിദിയെ ചുറ്റിപ്പറ്റിയും വിവാഹ ഗോസിപ്പുകൾ എത്തിയിരുന്നു.

അഫ്രിദിയും ബോളിവുഡ് സുന്ദരി സരീൻ ഖാനെയും ചുറ്റിപ്പറ്റിയായിരുന്നു അന്നത്തെ വാർത്തകൾ. അടുത്തിടെ ആരംഭിച്ച ടി- 10 ലീഗിൽ അഫ്രിദിയുടെ ടീമിനെ പിന്തുണയ്ക്കാൻ യു.എ.ഇയിൽ സരീന എത്തിയതോടെ ഗോസിപ്പ് കോളങ്ങൾ സജീവമാവുകയായിരുന്നു. ഇന്ത്യയിലും ക്രിക്കറ്റ് ഗ്യാലറിയിൽ സാന്നിധ്യമാകാറുള്ള സരീന അഫ്രിദിക്കായ് എത്തിയെന്നായിരുന്നു ഇത്തവണത്തെ വാർത്തകൾ.

ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ പുറത്തുവരാൻ തുടങ്ങിയതോടെ വിഷയത്തിൽ പ്രതികരണവുമായി സരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്റർ പോസ്റ്റിലൂടെയാണ് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണെന്ന് താരം പറഞ്ഞത്.

'അഫ്രിദിയെയും എന്നെയും ബന്ധപ്പെടത്തി അടിസ്ഥാനരഹിതമായ വാർത്തകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. അദ്ദേഹം ഒരു കുടുംബസ്ഥനും മാന്യനുമായ വ്യക്തിയുമാണ്. ഇതുപോലുള്ള അസംബന്ധങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്.' സരീൻ ട്വിറ്ററിൽ കുറിച്ചു.