- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി ആശംസിച്ചുകൊണ്ട് മിറ പോസറ്റ് ചെയ്തത് ഷാഹിദ് ചുണ്ടിൽ ചുംബിക്കുന്ന ചിത്രം; ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് വിമർശകർ; പാർട്ടിയും ബഹളവുമില്ലാതെ ലളിതമായ ആഘോഷവുമായി ബച്ചൻ കുടുംബം; ബോളിവുഡിലെ താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങൾ കാണാം
ബോളിവുഡിലെ റൊമാന്റിക് കപ്പിൾസാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ താരങ്ങൾ എന്നും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്..കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ മിറ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടിൽ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങൾ ഇതോടെ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇരുവരുടെ ഈ പ്രവർത്തി തീർത്തും മോശമായെന്ന അഭിപ്രായുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.കൂടുതൽ ശ്രദ്ധ നേടുക എന്ന ലക്ഷ്യം വെച്ചുണ്ടാണ് മിറ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് ചിലർ പറയുമ്പോൾ ചിലർ ഇതിനെ സദാചാര വിരുദ്ധമെന്നും പറുന്നുണ്ട്. ഇന്ത്യൻ സംസ്‌കാരത്തെ തന്നെയാണ് അപമാനിച്ചിരിക്കുന്നതെന്ന് ആരോപിക്കുന്നവരുമുണ്ട്. ദീപാവലി ആഘോഷിക്കുന്ന ചിത്രത്തിന് പകരം പ്രണയ നിമിഷങ്ങൾ പങ്കുവച്ച് ഹിന്ദു സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത് തങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും ഇങ്ങനെ അല്ല ആശംസ നേരേണ്
ബോളിവുഡിലെ റൊമാന്റിക് കപ്പിൾസാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ താരങ്ങൾ എന്നും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്..കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ മിറ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടിൽ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്.
ദീപാവലി ആശംസയോടെ പോസ്റ്റ് ചെയ്ത ചുംബന രംഗങ്ങൾ ഇതോടെ വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഇരുവരുടെ ഈ പ്രവർത്തി തീർത്തും മോശമായെന്ന അഭിപ്രായുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.കൂടുതൽ ശ്രദ്ധ നേടുക എന്ന ലക്ഷ്യം വെച്ചുണ്ടാണ് മിറ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് ചിലർ പറയുമ്പോൾ ചിലർ ഇതിനെ സദാചാര വിരുദ്ധമെന്നും പറുന്നുണ്ട്. ഇന്ത്യൻ സംസ്‌കാരത്തെ തന്നെയാണ് അപമാനിച്ചിരിക്കുന്നതെന്ന് ആരോപിക്കുന്നവരുമുണ്ട്.
ദീപാവലി ആഘോഷിക്കുന്ന ചിത്രത്തിന് പകരം പ്രണയ നിമിഷങ്ങൾ പങ്കുവച്ച് ഹിന്ദു സംസ്‌കാരത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തൽ. ഇത് തങ്ങളുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും ഇങ്ങനെ അല്ല ആശംസ നേരേണ്ടതെന്നും ഇവർ പറയുന്നു. മാന്യമായി ആശംസകൾ നേർന്ന പല പ്രമുഖരെയും കണ്ടു പഠിക്കാൻ പറയുന്നവരും ഉണ്ട്. വിരാടിനെയും അനുഷ്‌കയെയും കണ്ടു പഠിക്കാൻ പറയുന്നവരും ഒട്ടും കുറവല്ല.
എന്നാൽ ചിത്രത്തെ പിന്തുണച്ച ആരാധകരും രംഗത്തുണ്ട്. ഇവർ പറയുന്നത് ഭാര്യഭർത്തൃ ബന്ധത്തിൽ വരെ സദാചാരം കണ്ടെത്തുന്നത് മാനസിക പ്രശ്നമാണെന്നും ചികിത്സ നേടണമെന്നുമാണ്. എന്തായാലും ഈ താരജോഡികളുടെ പ്രണയ ചുംബനമാണ് ഇപ്പോൾ താരലോകത്തെ ചൂടൻ വാർത്ത.പെൺകൊടികളുടെ റൊമാന്റിക് ഹീറോയായി വിലസുന്ന സമയത്താണ് ഷാഹിദ് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ചുറ്റുപാടിൽ നിന്ന് വന്ന മിറ രാജ്പുതിനെ വിവാഹം കഴിച്ചത്. 2015 ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹം.
ബോളിവുഡിലെ മിന്നും താരങ്ങളെല്ലാം തങ്ങളുടെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്ക് വച്ചിട്ടുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി ബച്ചനും കുടുബവും ലളിതമായ ആഘോഷങ്ങളിൽ ദീപാവലി ആഘോഷിച്ചിരിക്കുകയാണ്. പാർട്ടിയും ബഹളവുമില്ലാത്ത ആഘോഷങ്ങളായിരുന്നെങ്കിലും ട്വിറ്ററിൽ ഭാര്യക്കും മകനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എല്ലാവർക്കും വെളിച്ചവും സ്നേഹവും ആശംസിക്കാൻ അമിതാഭ് ബച്ചൻ മറന്നില്ല.ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായി, പേരക്കുട്ടി ആരാധ്യ എന്നിവരുടെ കൂടെയായിരുന്നു ഇത്തവണ അമിതാഭ് ബച്ചന്റെ ദീപാവലി ആഘോഷം
വെള്ളയും, ക്രീമും പോലെയുള്ള ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് കുടുംബം ദീപാവലി ആഘോഷങ്ങൾക്കെത്തിയത്. കമ്പിത്തിരി കത്തിച്ചും മധുരം കഴിച്ചും ലളിതമായ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു.
അതേസമയം, ബോളിവുഡിൽ ഇത്തവണ ഷാരൂഖ് ഖാൻ തന്റെ സുഹൃത്തുക്കൾക്കായി ഗംഭീരമയ പാർട്ടി ഒരുക്കിയിരുന്നു. ഷാരൂഖിനെ കൂടാതെ ഏക്ത കപൂറും തന്റെ വീട്ടിൽ സുഹൃത്തുക്കൾക്ക് പാർട്ടി നടത്തിയിരുന്നു.കുടുംബത്തിനൊപ്പമായിരുന്നു പ്രിയങ്ക ചോപ്രയുടെ ദീപാവലി ആഘോഷം. അമേരിക്കയിൽ ആയിരുന്ന പ്രിയങ്ക ചോപ്ര ദീപാവലി ആഘോഷത്തിനായാണ് മുംബൈയിൽ എത്തിയത്.
അനുഷ്‌കയും വിരാട് കോഹ്ലിയും സ്വന്തം വീട്ടിലാണ് ഇത്തവണ ദീപാവലി ആഘോഷിച്ചത്. ഇവർക്കു പുറമേ കത്രീന കെയ്ഫ്, ഷാഹിദ് കപൂർ, സോനം കപൂർ, അനിൽ കപൂർ, കരിഷ്മ കപൂർ, കാജൾ, ശിൽപ ഷെട്ടി, മലൈക അറോറ എന്നിവരും ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.