- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യാവൃത്തിക്കായി അയച്ച ഇന്ത്യൻ യുവതിയെ കെനിയൻ സർക്കാർ പിടികൂടിയതോടെ തെളിഞ്ഞത് ബോളിവുഡ് നൃത്ത സംവിധായികയുടെ തനിനിറം; നൃത്ത ക്ലാസിന്റെ മറവിൽ 56കാരി ആഗ്നസ് നടത്തിയിരുന്നത് വിദേശത്ത് വരെ കണ്ണികളുള്ള സെക്‌സ് റാക്കറ്റ്! ദുബായ് അടക്കമുള്ള രാജ്യങ്ങളിലേക്ക് പെൺകുട്ടിളെ കയറ്റിയയ്ക്കുന്നതിന് ആഗ്നസിന്റെ ഫീസ് '40,000' ; അന്ധേരിയിൽ നിന്നുള്ള മനുഷ്യക്കടത്ത് നായികയുടെ 'നൃത്ത പരിപാടി' ഇങ്ങനെ
മുംബൈ: ബോളിവുഡ് സിനിമയിൽ മാത്രമല്ല അണിയറ പ്രവർത്തകരിലും മുഖം മൂടിയണിഞ്ഞ ക്രിമിനലുകൾ ഉണ്ടെന്ന വാർത്തയാണ് മുംബൈയിലെ അന്ധേരിയിൽ നിന്നും കഴിഞ്ഞ ദിവസം ലോകം കേട്ടത്. നൃത്ത പരിപാടിക്കാണെന്ന് പറഞ്ഞ് യുവതികളെ വിദേശത്തേക്ക് അയയ്ക്കുകയും നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തതിന് ബോളിവുഡ് നൃത്ത സംവിധായിക പിടിയിലായി. ബോളിവുഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന അന്ധേരിയിലെ ലോഖണ്ഡ്‌വാലയിൽ നൃത്തക്ളാസ്സ് നടത്തിയിരുന്ന ആഗ്‌നസ് ഹാമിൽട്ടൺ എന്ന 56കാരിയെയാണ് മുംബൈ ക്രൈംബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. നൃത്തം, അഭിനയം എന്നിവ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഇവർ നാളുകളായി നടത്തി വരികയായിരുന്നു. എന്നാൽ ക്ലാസിന്റെ മറവിൽ ആഗ്നസ് സെക്‌സ് റാക്കറ്റ് നടത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒട്ടേറെ ബോളിവുഡ് സിനികമകളിൽ നൃത്തസംവിധാനം നിർവ്വഹിച്ചയാളാണ് ആഗ്നസ്. സ്റ്റേജ് ഷോകളിൽ അടക്കം നൃത്തസംഘത്തിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ആഗ്‌നസ് ഏതാനും വർഷങ്ങളായി സെക്സ
മുംബൈ: ബോളിവുഡ് സിനിമയിൽ മാത്രമല്ല അണിയറ പ്രവർത്തകരിലും മുഖം മൂടിയണിഞ്ഞ ക്രിമിനലുകൾ ഉണ്ടെന്ന വാർത്തയാണ് മുംബൈയിലെ അന്ധേരിയിൽ നിന്നും കഴിഞ്ഞ ദിവസം ലോകം കേട്ടത്. നൃത്ത പരിപാടിക്കാണെന്ന് പറഞ്ഞ് യുവതികളെ വിദേശത്തേക്ക് അയയ്ക്കുകയും നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്തതിന് ബോളിവുഡ് നൃത്ത സംവിധായിക പിടിയിലായി. ബോളിവുഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന അന്ധേരിയിലെ ലോഖണ്ഡ്‌വാലയിൽ നൃത്തക്ളാസ്സ് നടത്തിയിരുന്ന ആഗ്‌നസ് ഹാമിൽട്ടൺ എന്ന 56കാരിയെയാണ് മുംബൈ ക്രൈംബ്രാഞ്ചിലെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.
നൃത്തം, അഭിനയം എന്നിവ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഇവർ നാളുകളായി നടത്തി വരികയായിരുന്നു. എന്നാൽ ക്ലാസിന്റെ മറവിൽ ആഗ്നസ് സെക്‌സ് റാക്കറ്റ് നടത്തുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഒട്ടേറെ ബോളിവുഡ് സിനികമകളിൽ നൃത്തസംവിധാനം നിർവ്വഹിച്ചയാളാണ് ആഗ്നസ്. സ്റ്റേജ് ഷോകളിൽ അടക്കം നൃത്തസംഘത്തിനൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ള ആഗ്‌നസ് ഏതാനും വർഷങ്ങളായി സെക്സ്റാക്കറ്റ് നടത്തിവരികയാണ്. മലേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പതിവ് സന്ദർശകയാണ് ആഗ്നസെന്നും മറ്റ് രാജ്യങ്ങളിലെ ഇടപാടുകാർക്ക് ഇന്ത്യൻ യുവതികളെ എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ പതിവെന്നും പൊലീസ് പറയുന്നു.
രാഷ്ട്രീയക്കാരും സിനിമാ താരങ്ങളുമായി ബന്ധമുള്ള ഇവരുടെ ഫേസ്‌ബുക്ക് പേജ് നിറയെ സിനിമാ താരങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഒപ്പമുള്ള ചിത്രങ്ങളാണ്. വിദേശത്തേക്ക് യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കിയെന്ന കേസിൽ ഇവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആഗ്നസ് വേശ്യാവൃത്തിക്കായി അയച്ച ഒരാളെ കെനിയൻ സർക്കാർ പുറത്താക്കിയതോടെയാണ് സംഭവങ്ങൾ വെളിച്ചത്തേക്ക് വന്നത്.
കഴിഞ്ഞ വർഷം ഹാമിൽട്ടന്റെ സ്റ്റാർ എന്റർപ്രൈസസ് ഡാൻസ് ക്ളാസ്സിൽ ചേർന്ന ദരിദ്ര സാഹചര്യമുള്ള ഒരു യുവതിയായിരുന്നു ഇവർ. കെനിയയിലെ ഒരു ഹോട്ടലിൽ നല്ല ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു ഹാമിൽട്ടൻ ഇവരെ അവിട്ടേ അയച്ചത്. നെയ്റോബിൽ ഒരു റസിയാ പട്ടേൽ ഇവരെ സ്വീകരിക്കുകയും വേശ്യാവൃത്തിക്ക് നിർബ്ബന്ധിക്കുകയും ചെയ്തതായിട്ടാണ് യുവതി പൊലീസിന് നൽകിയിട്ടുള്ള മൊഴി.
ദുബായ് ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് യുവതികളെ അയയ്ക്കുന്നതിന് ഒരാൾക്ക് 40,000 രുപ വീതമായിരുന്നു ഹാമിൽട്ടണ് വിദേശത്തെ ഇടനിലക്കാരികളിൽ നിന്നും കിട്ടിക്കൊണ്ടിരുന്നത്. പറയുന്നത് ചെയ്തില്ലെങ്കിൽ മയക്കുമരുന്ന് കടത്ത് കേസിൽ കുടുക്കി പാസ്പോർട്ട് പിടിച്ചു വെയ്‌പ്പിക്കും എന്ന് പട്ടേൽ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു.