- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 മീറ്റർ സ്വർണ്ണവും ഉസൈൻ ബോൾട്ടിന് തന്നെ; മൂന്ന് ഒളിമ്പിക്സുകൾ തുടർച്ചയായി സ്പ്രിന്റെ ഡബിൾ തികച്ച് ലോക കായിക ചരിത്രത്തിലെ ഇതിഹാസമായി മാറി ജമൈക്കയുടെ പറക്കും മനുഷ്യൻ; നാളെ റിലേ സ്വർണം കൂടി ഉറപ്പിച്ചാൽ ബോൾട്ടിന്റെ പോക്കറ്റിൽ എത്തുന്നത് ഒൻപത് ഒളിമ്പിക്‌സ് സ്വർണ്ണ മെഡലുകൾ
റിയോ ഡി ജെനെയ്‌റോ: വേഗ രാജാവ് ഉസൈൻ ബോൾട്ട് റിയോയിൽ ചരിത്രം രചിച്ചു. റിയോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനു സ്വർണം. ഫൈനലിൽ 19.79 സെക്കൻഡിലാണ് ബോൾട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 200 മീറ്ററിൽ തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമാണ് ബോൾട്ട് റിയോയിൽ സ്വന്തമാക്കിയത്. നേരത്തേ, 100 മീറ്ററിലും ബോൾട്ട് തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണം നേടിയിരുന്നു. ഒളിമ്പിക്‌സിൽ ബോൾട്ടിന്റെ എട്ടാം സ്വർണവുമാണിത്. കാനഡയുടെ ഡി ഗ്രസെയ്ക്കാണ് നൂറ് മീറ്ററിൽ വെള്ളി. തന്റെ ഇഷ്ട ഇനത്തിൽ തുടക്കം മുതൽ മുൻതൂക്കം നേടാൻ ബോർട്ടിനായി. എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 19.78 സെക്കന്റിൽ ഫിനിഷ് ചെയ്തു. ഫ്രാൻസിന്റെ ക്രിസ്റ്റഫറിനാണ് ഈയിനത്തിൽ വെങ്കലം. അമേരിക്കയുടെ ജസ്റ്റിൻ ഗാട്‌ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. അതുകൊണ്ട് തന്നെ വീറും വാശിയും കുറഞ്ഞ 200 മീറ്ററിൽ ബോൾട്ട് പ്രതീക്ഷിച്ചത് തന്നെ നേടിയെടുത്തു. നാളെ റിലേയിലും ബോൾട്ട് മത്സരിക്കുന്നുണ്
റിയോ ഡി ജെനെയ്‌റോ: വേഗ രാജാവ് ഉസൈൻ ബോൾട്ട് റിയോയിൽ ചരിത്രം രചിച്ചു. റിയോ ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ ഉസൈൻ ബോൾട്ടിനു സ്വർണം. ഫൈനലിൽ 19.79 സെക്കൻഡിലാണ് ബോൾട്ട് ഒന്നാമനായി ഫിനിഷ് ചെയ്തത്. 200 മീറ്ററിൽ തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണമാണ് ബോൾട്ട് റിയോയിൽ സ്വന്തമാക്കിയത്. നേരത്തേ, 100 മീറ്ററിലും ബോൾട്ട് തുടർച്ചയായ മൂന്നാം ഒളിമ്പിക് സ്വർണം നേടിയിരുന്നു. ഒളിമ്പിക്‌സിൽ ബോൾട്ടിന്റെ എട്ടാം സ്വർണവുമാണിത്.
കാനഡയുടെ ഡി ഗ്രസെയ്ക്കാണ് നൂറ് മീറ്ററിൽ വെള്ളി. തന്റെ ഇഷ്ട ഇനത്തിൽ തുടക്കം മുതൽ മുൻതൂക്കം നേടാൻ ബോർട്ടിനായി. എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. 19.78 സെക്കന്റിൽ ഫിനിഷ് ചെയ്തു. ഫ്രാൻസിന്റെ ക്രിസ്റ്റഫറിനാണ് ഈയിനത്തിൽ വെങ്കലം. അമേരിക്കയുടെ ജസ്റ്റിൻ ഗാട്‌ലിനും ജമൈക്കയുടെ യൊഹാൻ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. അതുകൊണ്ട് തന്നെ വീറും വാശിയും കുറഞ്ഞ 200 മീറ്ററിൽ ബോൾട്ട് പ്രതീക്ഷിച്ചത് തന്നെ നേടിയെടുത്തു. നാളെ റിലേയിലും ബോൾട്ട് മത്സരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ട്രിപ്പിൾ സ്വർണ്ണമെന്ന പ്രതീക്ഷയിലാണ് ബോൾട്ടും ആരോധകരും.
1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോർഡുകൾക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോൾട്ട്. 4ഃ100 മീറ്റർ റിലേയിലും അദ്ദേഹം ടീമംഗങ്ങളോടൊപ്പം റെക്കോർഡ് സൃഷ്ടിച്ചു. സ്പ്രിന്റിൽ 8 ഒളിംപിക് സ്വർണ മെഡലുകളും 11 ലോക ചാമ്പ്യൻ കിരീടങ്ങളും നേടുന്ന ആദ്യ കായികതാരമാണ് ബോൾട്ട്. തുടർച്ചയായ മൂന്ന് ഒളിമ്പിക്‌സ് മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ആദ്യ താരവും ബോൾട്ട് തന്നെ. 2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്‌കോയിൽ വച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി അദ്ദേഹത്തിന് സ്വന്തമായിരുന്നു.
2015 ഓഗസ്റ്റ് 29ന് ബൈജിംഗിൽ നടന്ന ലോക അത്‌ലറ്റിക്ക് ചാംപ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണം ലഭിച്ചു. 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ,4ഃ100 മീറ്റർ റിലേയിലും സ്വർണം നേടി. മൂന്നു ലോകചാമ്പ്യൻഷിപ്പിൽ മത്സരങ്ങളിൽ 100 മീറ്ററിലും 200 മീറ്ററിലും സ്വർണം നേടിയ ബോൾട്ട് ട്രിപ്പിൾ ഡബിളും , 4 ത 100 മീറ്റർ റിലേയിലും സ്വർണം നേടി ട്രിപ്പിൾ ട്രിപ്പിൾ എന്ന നേട്ടവും കൈവരിച്ചു. 2009 ലേയും 2013 ലേയും 2015 ലേയും ലോകചാമ്പ്യൻഷിപ്പുകളിലാ യിരുന്നു ഈ നേട്ടങ്ങൾ. റിയോ ഒളിമ്പിക്‌സിനു ശേഷം വിരമിക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.