- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കും; 11,000 കിലോമീറ്റർ അപ്പുറമുള്ള ലക്ഷ്യം വരെ ഒറ്റക്കുതിപ്പ്; മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ ലോകത്ത് ഒന്നും അവശേഷിപ്പിക്കില്ലെന്ന മുന്നറിയിപ്പോടെ പുട്ടിന്റെ മാരകമായ അണുബോംബ് വിജയക്കുതിപ്പ് നടത്തി
മൂന്നാം ലോകമഹായുദ്ധം താൻ എത്തരത്തിലായിരിക്കും ആരംഭിക്കുകയെന്ന് വെളിപ്പെടുത്തിക്കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിൻ അത്യന്താധുനികവും അതിശക്തവുമായ ന്യൂക്ലിയർ മിസൈൽ സിസ്റ്റം ലോഞ്ച് ചെയ്തു. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന അണ്വായുധ മിസൈലാണിത്. 11,000 കിലോമീറ്റർ അപ്പുറമുള്ള ലക്ഷ്യം വരെ ഒറ്റക്കുതിപ്പ് തുടരുന്ന സംവിധാനമാണിത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ ലോകത്ത് ഒന്നും അവശേഷിപ്പിക്കില്ലെന്ന മുന്നറിയിപ്പോടെ പുട്ടിന്റെ മാരകമായ അണുബോംബ് മിസൈലിലേറി വിജയക്കുതിപ്പ് നടത്തിയത് ഇത്തരത്തിലാണ്. ഹൈപ്പർ സോണിക്ക് കിൻസാൽ (ഡാഗർ) ഒരു മാതൃകാപരമായ ആയുധമാണെന്നാണ് നെക്സ്റ്റ് ജനറേഷനിൽ പെട്ട ഏതാനും ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്തവെ ഈ മാസം ആദ്യം പുട്ടിൻ അവകാശപ്പെട്ടിരുന്നത്. മണിക്കൂറിൽ 7700 മൈൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണിത്. മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ അത് ആഗോളവ്യാപകമായി സർവനാശത്തിന് വഴിയൊരുക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പേകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് റഷ്യ പുതിയ മിസൈൽ ലോഞ്ച് ചെ
മൂന്നാം ലോകമഹായുദ്ധം താൻ എത്തരത്തിലായിരിക്കും ആരംഭിക്കുകയെന്ന് വെളിപ്പെടുത്തിക്കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിൻ അത്യന്താധുനികവും അതിശക്തവുമായ ന്യൂക്ലിയർ മിസൈൽ സിസ്റ്റം ലോഞ്ച് ചെയ്തു. ശബ്ദത്തേക്കാൾ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന അണ്വായുധ മിസൈലാണിത്. 11,000 കിലോമീറ്റർ അപ്പുറമുള്ള ലക്ഷ്യം വരെ ഒറ്റക്കുതിപ്പ് തുടരുന്ന സംവിധാനമാണിത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടായാൽ ലോകത്ത് ഒന്നും അവശേഷിപ്പിക്കില്ലെന്ന മുന്നറിയിപ്പോടെ പുട്ടിന്റെ മാരകമായ അണുബോംബ് മിസൈലിലേറി വിജയക്കുതിപ്പ് നടത്തിയത് ഇത്തരത്തിലാണ്.
ഹൈപ്പർ സോണിക്ക് കിൻസാൽ (ഡാഗർ) ഒരു മാതൃകാപരമായ ആയുധമാണെന്നാണ് നെക്സ്റ്റ് ജനറേഷനിൽ പെട്ട ഏതാനും ആയുധങ്ങളെക്കുറിച്ച് വെളിപ്പെടുത്തവെ ഈ മാസം ആദ്യം പുട്ടിൻ അവകാശപ്പെട്ടിരുന്നത്. മണിക്കൂറിൽ 7700 മൈൽ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണിത്. മൂന്നാം ലോകമഹായുദ്ധമുണ്ടായാൽ അത് ആഗോളവ്യാപകമായി സർവനാശത്തിന് വഴിയൊരുക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പേകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് റഷ്യ പുതിയ മിസൈൽ ലോഞ്ച് ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ന്യൂക്ലിയർ വാർഹെഡിനെ വഹിക്കാൻ സാധിക്കുന്ന ഹൈപ്പർ സോണിക്ക് മിസൈലാണിത്.
റഷ്യയുടെ സൗത്ത് വെസ്റ്റിലുള്ള സൗത്ത് മിലിട്ടറി ഡിസ്ട്രിക്ടിലെ മിഗ്31 സൂപ്പർസോണിക്ക് ഇന്റർസെപ്റ്റർ ജെറ്റിൽ നിന്നാണിത് ലോഞ്ച് ചെയ്തിരിക്കുന്നത്.രാജ്യസ്‌നേഹം തുളുമ്പുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ മിസൈലിന്റെ പരീക്ഷണ ലോഞ്ചിങ് നിർവഹിക്കുന്ന വീഡിയോകളും ചിത്രങ്ങളും റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടിരുന്നു. 250 വിമാനങ്ങൾ ലോഞ്ചിംഗിൽ ഭാഗഭാക്കായിരുന്നു. പകലും രാത്രിയിലും എല്ലാ തരത്തിലുമുള്ള കാലാവസ്ഥകളിലും മിസൈൽ വിജയകരമായി പരീക്ഷിച്ച് പ്രവർത്തനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഈ മാസം ആദ്യം രാജ്യത്തോട് നടത്തിയ സന്ദേശത്തിൽ റഷ്യ ലോഞ്ച് ചെയ്യാനിരിക്കുന്ന നിരവധി ന്യൂജനറേഷൻ ആയുധങ്ങളെ പറ്റി പുട്ടിൻ വെളിപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ പെട്ട ഒന്നാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്ന കിൻസാൽ. മാർച്ച് 18ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പുട്ടിൻ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത്. പുട്ടിൻ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കിൻസാൽ മിസൈലിനെ വഹിക്കാൻ തക്കവണ്ണം മിഗ്31 സൂപ്പർസോണിക്ക് ജെറ്റിനെ പുതുക്കിപ്പണിതിരുന്നുവെന്നാണ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡിമിത്രി റോഗോസിൻ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നത്.