- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാപ്ടോപ്പ് ബാറ്ററികൾ ബോംബായി ഉപയോഗിക്കാനുള്ള സാധ്യത കൂടി; അമേരിക്കൻ വിമാനങ്ങളിലെ ലാപ്ടോപ്പ് നിരോധനം വ്യാപിപ്പിച്ചേക്കും; പത്ത് ഇസ്ലാമിക രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ബാധകം ആക്കിയേക്കും
അധികം വൈകാതെ അമേരിക്കയിലേക്ക് വിമാനത്തിൽ ലാപ്ടോപ്പുമായി പോകാൻ തീരെ കഴിയാത്ത അവസ്ഥ വരാനുള്ള സാധ്യത വർധിക്കുകയാണ്. ലാപ് ടോപ്പ് ബാറ്ററികൾ ബോംബായി ഉപയോഗിക്കാനുള്ള സാധ്യത വർധിച്ചതോടെ അതിനെ നേരിടാൻ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതിനെ തുടർന്നാണ് ഈ ആശങ്ക ശക്തമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്ത് ഇസ്ലാമിക രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിലും യാത്രക്കാർ ലാപ്ടോപ്പുകൾ കൊണ്ടു പോകുന്നതിന് നിരോധനം ഏർപ്പെടുത്തിേക്കുമെന്നാണ് ഏറ്റവും പുതിയ സൂചന. ഇതിന്റെ ഭാഗമായി എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിലും ലാപ് ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കാബിനിലേക്ക് കടത്തി വിടാതിരിക്കാനുള്ള സാധ്യതകളെല്ലാം ഒത്ത് വരുകയാണ്. ഇവയുടെ ബാറ്ററികൾ ഭീകരർ ബോബായി പരിവർത്തനപ്പെടുത്തുകയും അവ ഉപയോഗിച്ച് സ്ഫോടനം നടത്തി വിമാനങ്ങളെ തകർക്കുമെന്നുമുള്ള ആശങ്ക ശക്തിപ്പെട്ടതി
അധികം വൈകാതെ അമേരിക്കയിലേക്ക് വിമാനത്തിൽ ലാപ്ടോപ്പുമായി പോകാൻ തീരെ കഴിയാത്ത അവസ്ഥ വരാനുള്ള സാധ്യത വർധിക്കുകയാണ്. ലാപ് ടോപ്പ് ബാറ്ററികൾ ബോംബായി ഉപയോഗിക്കാനുള്ള സാധ്യത വർധിച്ചതോടെ അതിനെ നേരിടാൻ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതിനെ തുടർന്നാണ് ഈ ആശങ്ക ശക്തമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി പത്ത് ഇസ്ലാമിക രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടനും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിലും യാത്രക്കാർ ലാപ്ടോപ്പുകൾ കൊണ്ടു പോകുന്നതിന് നിരോധനം ഏർപ്പെടുത്തിേക്കുമെന്നാണ് ഏറ്റവും പുതിയ സൂചന.
ഇതിന്റെ ഭാഗമായി എല്ലാ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിലും ലാപ് ടോപ്പ് പോലുള്ള വലിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കാബിനിലേക്ക് കടത്തി വിടാതിരിക്കാനുള്ള സാധ്യതകളെല്ലാം ഒത്ത് വരുകയാണ്. ഇവയുടെ ബാറ്ററികൾ ഭീകരർ ബോബായി പരിവർത്തനപ്പെടുത്തുകയും അവ ഉപയോഗിച്ച് സ്ഫോടനം നടത്തി വിമാനങ്ങളെ തകർക്കുമെന്നുമുള്ള ആശങ്ക ശക്തിപ്പെട്ടതിനെ തുടർന്നാണ് മുൻകരുതലും ശക്തിപ്പെടുത്താൻ ട്രംപ് ഒരുങ്ങുന്നത്. 10 മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ, നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്നും അമേരിക്കയിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ലാപ് ടോപ്പ് പോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കഴിഞ്ഞ മാർച്ചിൽ നിരോധിച്ചിരുന്നു.
എന്നാൽ ഈ നിരോധനം മറ്റ് ചില രാജ്യങ്ങളിലേക്ക് കൂടി എപ്പോഴാണ് വ്യാപിപ്പിക്കുകയെന്ന കാര്യം യുഎസ് ഒഫീഷ്യലുകൾ വ്യക്തമാക്കിയിട്ടില്ല.എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് ഡെയിലി ബീസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നും പറക്കുന്ന 17 ശതമാനം വിമാനങ്ങളും അമേരിക്കയിലേക്കുള്ളതാണ്. സുരക്ഷാഭീഷണി വർധിച്ചിരിക്കുന്നതിനാൽ മിഡിൽ ഈസ്റ്റിൽ നിന്നെത്തുന്ന യാത്രക്കാരെ അധികപരിശോധനക്ക് വിധേയരാക്കുന്നതിനായി അധിക സംവിധാനം ബോർഡിങ് ഗേറ്റിൽ ഇപ്പോൾ തന്നെ ഹീത്രോവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിരോധനം പ്രാബല്യത്തിൽ വന്നാൽ അത് യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ, അമേരിക്കൻ എയർലൈൻസ് എന്നിവയെ പോലുള്ള യുഎസ് കാരിയറുകളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ബാറ്ററികളിൽ ഇൻസേർട്ട് ചെയ്യാവുന്ന തരത്തിലുള്ള ഒരു തരം ഡിവൈസ് ബോംബ് മെയ്‌ക്കർമാർ വികസിപ്പിച്ചുവെന്ന് യെമനിലെ ഭീകരർക്കിടയിൽ നടത്തിയ ഒരു പരിശോധനയിലൂടെ വെളിപ്പെട്ടതിനെ തുടർന്നാണ് മുൻകരുതലായി ആദ്യനിരോധനം യുഎസ് ഏർപ്പെടുത്തിയിരുന്നത്. പറക്കുന്ന വിമാനത്തെ താഴോട്ട് വീഴ്‌ത്താൻ ശേഷിയുള്ളതാണീ ഡിവൈസെന്നും വ്യക്തമായിരുന്നു.
യുഎഇ, സൗദി അറേബ്യ, ഖത്തർ, തുർക്കി, എന്നിവിടങ്ങളിലെ പത്ത് എയർപോർട്ടുകളിൽ നിന്നും യുഎസിലേക്ക് വരുന്ന വിമാനങ്ങളിൽ ലാപ്ടോപ്പ് കൊണ്ടു വരുന്നതിനായിരുന്നു യുഎസ് മാർച്ചിൽ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതിന് പുറകെ അൽപം വ്യത്യാസത്തോടെ ബ്രിട്ടനും ഈ നിരോധനം നടപ്പിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനമൊന്നും ഹോം ലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജോൺ കെല്ലി എടുത്തിട്ടില്ലെന്നും എന്നാൽ ഭീഷണിയുടെ പരിസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നുമാണ് ഡിഎച്ച്എസ് വക്താവ് ഡേവ് ലാപ്സൻ പ്രതികരിച്ചിരിക്കുന്നത്. യുഎസ് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിരോധനം റോയ്ല# ജോർദാനിയൻ എയർലൈൻസ്, ഈജിപ്ത് എയർ, തുർക്കിഷ് എയർലൈൻസ്, സൗദി അറേബ്യൻ എയർലൈൻസ്, കുവൈത്ത് എയർവേസ്, റോയൽ എയർ മാറോക്, ഖത്തർ എയർവേസ്, എമിറേറ്റ്സ്, എത്തിഹാദ് എയർവേസ് എന്നിവയുടെ യുഎസിലേക്കുള്ള വിമാനങ്ങളെ സാരമായി ബാധിച്ചിരുന്നു.