- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമ്മനി ഇട്ട പൊട്ടാത്ത കൂറ്റൻ ബോംബ് കണ്ടെടുത്തു; ഇന്നലെ അടച്ച എ38 ഇന്നും തുറക്കില്ല. പരിസരത്തെ വീടുകൾ മുഴുവൻ ഒഴിപ്പിച്ചു; ട്രയിൻ യാത്രയ്ക്കും തടസ്സം
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനി വർഷിച്ച കൂറ്റൻ ബോംബുകളിലൊന്ന് കണ്ടെത്തിയതോടെ, ബിർമിങ്ങാമിലെങ്ങും പരിഭ്രാന്തി. ബോംബ് കണ്ടെടുത്ത സ്ഥലത്തിന് ചുറ്റുവട്ടത്തുള്ള നൂറുകണക്കിന് വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. എ38-ലൂടെയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചു. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്. അരക്കിലോമീറ്റർ പരിധിയിലുള്ള ജനവാസമാണ് താൽക്കാലികമായി ഒഴിപ്പിച്ചിട്ടുള്ളത്. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽനിന്നാണ് ജർമൻ ബോംബ് തൊഴിലാളികൾ കണ്ടെത്തിയത്. ബിർമിങ്ങാം പൊലീസ് ഉടൻതന്നെ എ38-ലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കരസേനയുടെ ബോംബ് നിർവീര്യമാക്കൽ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൂറ്റൻ സ്‌ഫോടനത്തിന് ശേഷിയുള്ള വസ്തുവാണ് കണ്ടെത്തിയതെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇത്രയും കാലപ്പഴക്കം ചെന്ന സ്‌ഫോടകവസ്തു ഇനി അപകടകരമാകുമോ എന്ന കാര്യത്തിൽ തീർച്ചയൊന്നുമില്ലെങ്കിലും എല്ലാ കരുതലുകളോടെയുമാണ് അധികൃതർ മുന്നേറുന്നത്. മാത്രമല്ല, പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സ്്‌ഫോടകവസ്തു കൈകാര്യം ചെയ്യുന
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനി വർഷിച്ച കൂറ്റൻ ബോംബുകളിലൊന്ന് കണ്ടെത്തിയതോടെ, ബിർമിങ്ങാമിലെങ്ങും പരിഭ്രാന്തി. ബോംബ് കണ്ടെടുത്ത സ്ഥലത്തിന് ചുറ്റുവട്ടത്തുള്ള നൂറുകണക്കിന് വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. എ38-ലൂടെയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചു. ബോംബ് നിർവീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്. അരക്കിലോമീറ്റർ പരിധിയിലുള്ള ജനവാസമാണ് താൽക്കാലികമായി ഒഴിപ്പിച്ചിട്ടുള്ളത്.
ഒരു കൺസ്ട്രക്ഷൻ സൈറ്റിൽനിന്നാണ് ജർമൻ ബോംബ് തൊഴിലാളികൾ കണ്ടെത്തിയത്. ബിർമിങ്ങാം പൊലീസ് ഉടൻതന്നെ എ38-ലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കരസേനയുടെ ബോംബ് നിർവീര്യമാക്കൽ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൂറ്റൻ സ്‌ഫോടനത്തിന് ശേഷിയുള്ള വസ്തുവാണ് കണ്ടെത്തിയതെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇത്രയും കാലപ്പഴക്കം ചെന്ന സ്‌ഫോടകവസ്തു ഇനി അപകടകരമാകുമോ എന്ന കാര്യത്തിൽ തീർച്ചയൊന്നുമില്ലെങ്കിലും എല്ലാ കരുതലുകളോടെയുമാണ് അധികൃതർ മുന്നേറുന്നത്. മാത്രമല്ല, പഴയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച സ്്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിന് കൂടുതൽ ജാഗ്രതവേണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രദേശത്തുനിന്ന് ഒഴിപ്പിക്കപ്പെട്ടവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് അധികൃതർ. കൺസ്ട്രക്ഷൻ സൈറ്റിനുള്ളിലാണ് ബോംബുള്ളത്. ജീവൻപണയംവെച്ചുമാത്രമേ ബോംബ് നിർവീര്യമാക്കലിന് ശ്രമിക്കാനാവൂ എന്ന് സൈനിക കേന്ദ്രങ്ങൾ സൂചിപ്പിച്ചു. പൊതുജനത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുകയെന്ന നിലപാടാണ് തൽക്കാലം അധികൃതർ സ്വീകരിച്ചിട്ടുള്ളത്.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ഉപേക്ഷിക്കപ്പെട്ട സ്‌ഫോടകവസ്തുക്കളുടെ വൻശേഖരം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. അതിലേറെയും നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ പ്രദേശങ്ങളിൽനിന്നാണ്. 2008 ജൂണിൽ കിഴക്കൻ ലണ്ടനിലെ ബൗവിൽനിന്ന് 1000 കിലോ ഭാരമുള്ള ജർമൻ ഷെൽ കണ്ടെടുത്തിരുന്നു. അന്ന് നിർവീര്യമാക്കുന്നതിന്റെ ഭ്ാഗമായി ആയിരത്തോളം കുടുംബങ്ങളെയൊണ് ഒഴിപ്പിച്ചത്.