- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി സ്ഥലങ്ങളിൽ ബക്കറ്റ് ബോംബ് വെച്ചിരുന്നെങ്കിലും പൊട്ടിയത് ഒന്നുമാത്രം; ഭീകരർ പദ്ധതിയിട്ടത് ലണ്ടനിൽ അനവധി സ്ഥലങ്ങളിൽ ഒട്ടേറെ മരണങ്ങൾ
ലണ്ടൻ: പാഴ്‌സൺ ഗ്രീനിലെ ട്യൂബ് ട്രെയിനിലുണ്ടായ സ്‌ഫോടനം ഭീകരരുടെ പരാജയപ്പെട്ട പദ്ധതികളിലൊന്ന് മാത്രമായിരുന്നുവെന്നും ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ ബക്കറ്റ് ബോംബ് സ്ഥാപിച്ചിരുന്നതായും റിപ്പോർട്ട്. ലണ്ടനിലെ അനവധി സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തിയ ഒട്ടേറെ മരണങ്ങളുണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കുടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് മെട്രൊപ്പൊലിറ്റൻ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ മാർക്ക് റൗലി പറഞ്ഞു. ട്യൂബിൽനിന്ന് കിട്ടിയ സ്‌ഫോടക വസ്തു നിർവീര്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആളുകൾ പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 77 ചിത്രങ്ങളും വീഡിയോകളും ആളുകൾ പൊലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. ദൃക്‌സാക്ഷികളെ പൊലീസ് നേരിട്ട് കണ്ട് മൊഴിയെടുത്തിട്ടുണ്ട്. സമാനമായ രീതിയിൽ ലണ്ടനിൽ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് കരുതുന്നത്. സുരക്ഷ എത്രത്തോളമ
ലണ്ടൻ: പാഴ്‌സൺ ഗ്രീനിലെ ട്യൂബ് ട്രെയിനിലുണ്ടായ സ്‌ഫോടനം ഭീകരരുടെ പരാജയപ്പെട്ട പദ്ധതികളിലൊന്ന് മാത്രമായിരുന്നുവെന്നും ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ ബക്കറ്റ് ബോംബ് സ്ഥാപിച്ചിരുന്നതായും റിപ്പോർട്ട്. ലണ്ടനിലെ അനവധി സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തിയ ഒട്ടേറെ മരണങ്ങളുണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും സൂചനയുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കുടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് മെട്രൊപ്പൊലിറ്റൻ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ മാർക്ക് റൗലി പറഞ്ഞു. ട്യൂബിൽനിന്ന് കിട്ടിയ സ്‌ഫോടക വസ്തു നിർവീര്യമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് ആളുകൾ പകർത്തിയ ദൃശ്യങ്ങളും ചിത്രങ്ങളും പൊലീസ് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 77 ചിത്രങ്ങളും വീഡിയോകളും ആളുകൾ പൊലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. ദൃക്‌സാക്ഷികളെ പൊലീസ് നേരിട്ട് കണ്ട് മൊഴിയെടുത്തിട്ടുണ്ട്.
സമാനമായ രീതിയിൽ ലണ്ടനിൽ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നാണ് കരുതുന്നത്. സുരക്ഷ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ട്യൂബിൽ സ്‌ഫോടനം നടത്തിയതെന്നും കരുതുന്നു. ബ്രിട്ടന്റെ സുരക്ഷ അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഏതുനിമിഷവും ആക്രമണങ്ങളുണ്ടായേക്കാമെന്നും പ്രധാനമന്ത്രി തെരേസ മെയ് രാഷ്ട്രത്തെ അഭിസംബോധനയ ചെയ്തുകൊണ്ട് സംസാരിച്ചത് അത്തരം സൂചനകളെ ശക്തമാക്കുന്നുണ്ട്.
പാഴ്‌സൺസ് ഗ്രീനിലുപയോഗിച്ച ബോംബ് ശരിയായ രീതിയിൽ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഒട്ടേറെ മരണങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. രാവിലത്തെ തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനമെങ്കിലും ദുരന്തം ഇതിലുമേറെ തീവ്രമായി മാറുമായിരുന്നു. ലിഡൽ ബോഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തു ട്രെയിനിൽ സ്ഥാപിച്ചിരുന്നത്. ഇതോടൊപ്പം ഒരു റിമോട്ടും കണ്ടെടുത്തിട്ടുണ്ട്.
സ്‌ഫോടനം നടത്തുന്നതിന് മുന്നെ ഭീകരർ സ്ഥലം വിട്ടിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മുമ്പ് ട്യൂബ് ട്രെയിനിൽ നടന്ന സ്‌ഫോടനങ്ങളിൽ ഉപയോഗിച്ച സ്‌ഫോടകവസതുവുമായും ഇപ്പോഴത്തെ സ്‌ഫോടനത്തെ പൊലീസ് താരമത്യപ്പെടുത്തുന്നുണ്ട്. തദ്ദേശീയമായി നിർമ്മിച്ച നാടൻ ബോംബാണ് ഇക്കുറി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ്‌സഫോടക വസ്തുക്കൾ നിർമ്മിക്കാനും ആക്രമണം ആസുത്രണം ചെയ്ത് നടപ്പിലാക്കാനും പരിശീലനം സിദ്ധിച്ചവർ ലണ്ടനിലുണ്ടെന്നാണ് ഈ സ്‌ഫോടനവും തെളിയിക്കുന്നത്.