- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പേരോട് രണ്ട് വീടുകൾക്ക് നേരെ ബോംബേറ്; ആക്രമണം സി പി എം -ലീഗ് പ്രവർത്തകരുടെ വീടിന് നേരെ; രാഷ്ട്രീയ തർക്കം ഇല്ലാത്ത സ്ഥലത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് പൊലീസ്
കോഴിക്കോട്: സംസ്ഥാന പാതയിൽ നാദാപുരത്തിനടുത്ത് പേരോട് ടൗണിന് സമീപത്തെ രണ്ട് വീടുകൾക്ക് നേരെ ബോംബേറ്.ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.സി പി എം, ലീഗ് പ്രവർത്തകരുടെ വീടുകൾക്ക് നേരെയാണ് ബോംബേറുണ്ടായത്.
ലീഗ് പ്രവർത്തകനായ കെ എം സമീറിന്റെയും സി പി എം പ്രവർത്തകനായ പനയുള്ളതിൽ അശോകന്റയും വീടുകൾക്ക് നേരെയാണ് അക്രമ മുണ്ടായത്. വെള്ളിയാഴ്ച അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് സമീറിന്റെ വീടിന് നേരയും ശനിയാഴ്‌ച്ച പുലർച്ചെ നാല് മണിയോടെ അശോകന്റെ വീടിന് നേരെയും അക്രമമുണ്ടായത്.
കെ എം സമീറിന്റെ വീടിന്റെ മുൻ ഭാഗത്തെ സ്റ്റപ്പിൽ പതിച്ച ബോംബ് ഉഗ്ര സ്‌ഫോടനത്തിൽ പൊട്ടി .സ്‌ഫോടനത്തിൽ വീടിന്റെ പടികളും ജനൽ ചില്ലും തകർന്നു. അശോകന്റെ വീടിന്റെ ചുമരിൽ പതിച്ച ബോംബ് പൊട്ടിതെറിച്ച് വരാന്തയുടെ സീലിംഗിന് കേട്ടുപാട് സംഭവിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് കെ എം സമീർ.
സംഭവമറിഞ്ഞ് നാദാപുരം പൊലീസ് പരിശോധന നടത്തി.കോഴിക്കോട് റൂറൽ ഫോറൻസിക് സംഘവും പയ്യോളിയിൽ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും നാദാപുരം ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. റൂറൽ എസ് പി .ഡോ എ ശ്രീനിവാസ് ,നാദാപുരം ഡി വൈ എസ് പി പി എ ശിവദാസൻ , എസ് ഐ രാംജിത്ത് പി ഗോപി എന്നിവർ വീടുകൾ സന്ദർശിച്ചു.
യാതൊരു രാഷ്ട്രീയ തർക്കവും നിലവിലില്ലാത്ത പ്രദേശത്ത് ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമം തിരിച്ചറിയണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.