- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നബിദിനാഘോഷങ്ങൾക്കിടെ അഫ്ഗാനിൽ ചാവേർ ബോംബ് സ്‌ഫോടനം; കാബൂളിൽ 50 പേർ കൊല്ലപ്പെട്ടെന്നും 70ൽ അധികം ആളുകൾക്ക് പരുക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം; വിവാഹം നടക്കുന്ന ഹാളിൽ ജനത്തിരക്കിനിടെയുണ്ടായത് ഉഗ്ര സ്‌ഫോടനം; സംഭവം താലിബാനും ഐഎസും പതിവായി ആക്രമണം നടത്തുന്ന മേഖലയിൽ
കാബൂൾ: നബിദിനാഘോഷങ്ങൾക്കിടെ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ആക്രമണത്തിൽ 50ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 70ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അഫ്ഗാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കാബൂളിലെ പി.ഡി. 15 ജില്ലയിലായിരുന്നുഭീകരാക്രമണം. ഇവിടെ വിവാഹം നടക്കുന്ന ഹാളിലാണ് ചാവേർ സ്‌ഫോടനം നടത്തിയത്. ചടങ്ങുമായി ബന്ധപ്പെട്ട് ഉലമ കൗൺസിൽ അംഗങ്ങൾ അടക്കമുള്ള ഇസ്ലാം മതപണ്ഡിതർ ഹാളിൽ എത്തിയിരുന്നു. ഇവരെ ലക്ഷ്യമാക്കിയാണ് ചാവേർ ആക്രമണം എന്നാണ് സൂചന. വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിൽ വച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. എന്നാൽ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റും പതിവായി ഭീകരാക്രമണങ്ങൾ നടത്തുന്ന മേഖലയാണിത്. അഫ്ഗാനിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌ഫോടനം നടക്കുമ്പോൾ
കാബൂൾ: നബിദിനാഘോഷങ്ങൾക്കിടെ അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ആക്രമണത്തിൽ 50ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 70ൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അഫ്ഗാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കാബൂളിലെ പി.ഡി. 15 ജില്ലയിലായിരുന്നുഭീകരാക്രമണം. ഇവിടെ വിവാഹം നടക്കുന്ന ഹാളിലാണ് ചാവേർ സ്‌ഫോടനം നടത്തിയത്. ചടങ്ങുമായി ബന്ധപ്പെട്ട് ഉലമ കൗൺസിൽ അംഗങ്ങൾ അടക്കമുള്ള ഇസ്ലാം മതപണ്ഡിതർ ഹാളിൽ എത്തിയിരുന്നു. ഇവരെ ലക്ഷ്യമാക്കിയാണ് ചാവേർ ആക്രമണം എന്നാണ് സൂചന. വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിൽ വച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
എന്നാൽ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഇസ്‌ലാമിക് സ്റ്റേറ്റും പതിവായി ഭീകരാക്രമണങ്ങൾ നടത്തുന്ന മേഖലയാണിത്. അഫ്ഗാനിൽ ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സ്‌ഫോടനം നടക്കുമ്പോൾ 1000 ലേറെപ്പേർ ഹാളിലുണ്ടായിരുന്നുവെന്ന് അഫ്ഗാൻ മാധ്യമം ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചവരിൽ തങ്ങളുടെ ബന്ധുക്കൾ ഉണ്ടോയെന്നറിയാൻ ഇവിടത്തെ ആശുപത്രികൾക്ക് മുൻപിൽ ആളുകളുടെ തിരക്കാണ്. പരുക്കേറ്റവരിൽ മിിക്കവരേയും തിരിച്ചറിഞ്ഞിട്ടുമില്ല. ഇവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.