ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്‌ഫോടനം. പതിനഞ്ചു പേർക്കു പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. മിസിസാഗുവയിലെ ബോംബെ ഭേൽ റസ്റ്ററന്റിലാണ് സ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണു സ്‌ഫോടനമുണ്ടായത്. കാരണമെന്താണെന്നു ഇനിയും വ്യക്തമല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

അതേസമയം, അജ്ഞാതരായ രണ്ടുപേർ സ്‌ഫോടന വസ്തുക്കളുമായി റസ്റ്ററന്റിനുള്ളിലേക്കു പോകുന്നതിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷം ഇരുവരും ഇവിടെനിന്നു രക്ഷപെട്ടിരിക്കാമെന്നാണു പൊലീസിന്റെ കണക്കുകൂട്ടൽ.