- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ സ്‌ഫോടനം; സൂപ്പർമാർക്കറ്റിനുള്ളിലെ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്ക്; റഷ്യൻ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചു
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്ക്. സൂപ്പർമാർക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്നാണ് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സൂപ്പർമാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയവരാണ് പരിക്കേറ്റവരിൽ അധികവും. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ റഷ്യൻ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. പുതുവർഷം പ്രമാണിച്ച് നഗരത്തിൽ വലിയ തിരക്കായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണോ സ്‌ഫോടനമെന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. പെറെക്രെസ്റ്റോക് എന്ന സൂപ്പർമാർക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്ക്. സൂപ്പർമാർക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്നാണ് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സംഭവത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
സൂപ്പർമാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയവരാണ് പരിക്കേറ്റവരിൽ അധികവും. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവത്തിൽ റഷ്യൻ സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു.
പുതുവർഷം പ്രമാണിച്ച് നഗരത്തിൽ വലിയ തിരക്കായിരുന്നു. ഇവരെ ലക്ഷ്യമിട്ടാണോ സ്‌ഫോടനമെന്ന് വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. പെറെക്രെസ്റ്റോക് എന്ന സൂപ്പർമാർക്കറ്റിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
Next Story