- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സ്‌ഫോടനം; സൂപ്പർമാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു: രക്ഷാപ്രവർത്തനം തുടരുന്നു
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. തിരക്കേറിയ വ്യാപാരസ്ഥലത്തെ ഒരു സൂപ്പർ മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 പേർക്ക് പരുക്കേറ്റതായി റഷ്യൻ മാധ്യമം ഫോൻടക പറയുന്നു. ഒരാളുടെ നില ഗുരുതരമാണ്. സൂപ്പർമാർക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.സ്‌ഫോടനത്തിന് ഇടയാക്കിയ വസ്തു എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 200 ഗ്രാം ടിഎൻടി ബോംബിന് സമാനമായ ഹോം മെയ്ഡ് ബോംബിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതപ്പെടുന്നു. കൊലപാതക ശ്രമത്തിന് പൊലീസ് കേസ് എടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിന് പിന്നിൽ ഭീകരർ ആണോ എന്നും ഇത്ു വരെ സ്ഥരീകരിച്ചിട്ടില്ല.
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. തിരക്കേറിയ വ്യാപാരസ്ഥലത്തെ ഒരു സൂപ്പർ മാർക്കറ്റിലാണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 പേർക്ക് പരുക്കേറ്റതായി റഷ്യൻ മാധ്യമം ഫോൻടക പറയുന്നു. ഒരാളുടെ നില ഗുരുതരമാണ്.
സൂപ്പർമാർക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ്.
സ്‌ഫോടനത്തിന് ഇടയാക്കിയ വസ്തു എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
200 ഗ്രാം ടിഎൻടി ബോംബിന് സമാനമായ ഹോം മെയ്ഡ് ബോംബിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതപ്പെടുന്നു. കൊലപാതക ശ്രമത്തിന് പൊലീസ് കേസ് എടുത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിന് പിന്നിൽ ഭീകരർ ആണോ എന്നും ഇത്ു വരെ സ്ഥരീകരിച്ചിട്ടില്ല.