കാബൂൾ: അഫ്ഗാനിസ്ഥാനിൽ പലയിടങ്ങളിലായി തുടർ സ്‌ഫോടനങ്ങൾ. നിരവധി പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ഡെസ്‌തേബാർഷേയിലാണ് ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നാലെ ഷെരിനാവിലും സ്‌ഫോടനം ഉണ്ടായി. അതിനുശേഷം ഷഹറി നൗവിലും സ്‌ഫോടനം നടന്നു. ഒട്ടേറെപ്പേർക്ക് ജീവഹാനിയുണ്ടായെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. താലിബാൻ ആണ് സ്‌ഫോടനങ്ങൾക്ക് പിന്നിലെന്നാണ് സൂചന.