- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറി; സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്ക്
കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം. കണ്ണൂർ കതിരൂർ പൊന്ന്യത്താണ് സ്ഫോടനം ഉണ്ടായത്. രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇരുവരുടെയും കൈകൾക്കും കണ്ണുകൾക്കുമാണ് പരിക്ക്. സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്. തലശ്ശേരി ഡിവൈഎസ്പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
പൊട്ടിത്തെറി നടന്ന കതിരൂർ പൊന്ന്യം സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നാണ്. എതിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ നാല് ദിവസങ്ങളായി കണ്ണൂരിന്റെ പല ഭാഗത്തും അക്രമസംഭവങ്ങൾ അരങ്ങേറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടാകുകയും അതിന് പിന്നാലെ സി.പി..എമ്മിന്റെ വായനശാല തകർക്കുകയും ചെയ്തിരുന്നു.
. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. തലശേരി എരഞ്ഞോളി ചോനാടത്ത് സിപിഎം നിയന്ത്രണത്തിലുള്ള അഴീക്കോടൻ സ്മാരക വായനശാലക്കു നേരെയായിരുന്നു ബോംബേറ്. അതിശക്തമായ ബോംബ് സ്ഫോടനത്തിൽ ജനൽചില്ലുകൾ തകർന്നു. രണ്ടു നാടൻ ബോംബുകളാണ് എറിഞ്ഞത്. ഒരു ബോംബ് റോഡിൽ വീണു പൊട്ടി
മറുനാടന് ഡെസ്ക്