- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ശുചീകരണത്തിനിടെ സ്‌കൂളിൽ നിന്നും നാടൻ ബോംബ് കണ്ടെത്തി; ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് ബോംബ് നിർവീര്യമാക്കി
ഇരിട്ടി: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ജീവനക്കാരും സന്നദ്ധ സംഘടനകളും നാട്ടുകാരും ശുചീകരണ പ്രവർത്തനം നടത്തുന്നതിനിടെ സ്‌കുളിൽ നിന്നും നാടൻ ബോംബ് കണ്ടെത്തി. കോവിഡ് കാലത്ത് കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന കണ്ണുർ ജില്ലയിലെ മലയോര പ്രദേശത്ത് പ്രവർത്തിക്കുന്ന ആറളം ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്.
സ്‌കൂൾ ശുചീകരണത്തിനിടെയാണ് ശൗചാലയത്തിൽ രണ്ട് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് ബോംബ് നിർവീര്യമാക്കി. കണ്ണൂർ ജില്ലയിലെ ആദിവാസി കുട്ടികൾ ഏറ്റവും കൂടുതൽ പഠിക്കുന്ന സ്‌കൂളുകളിലൊന്നാണ് ആറളം'.
മറുനാടന് മലയാളി ബ്യൂറോ
Next Story