പാരീസിൽ നിന്നും ലണ്ടനിലെക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. വ്യാജ ബോംബ് ഭീഷണിയുടെ പേരിൽ വിമാനം അടിയന്തരമായി പാരിസിലെ ചാർലിസ് ഡെ ഗുല്ലേ എയർപോർട്ടിൽ ഇറക്കുകയും പരിശോധന നടത്തിയ ശേഷം യാത്ര തുടരുകയും ചെയ്തു.

130 യാത്രക്കാരുമായി പറന്ന വിമാനം ഉടൻ പൊട്ടിത്തെറിക്കുമെന്നാണ് ഞായറാഴ്‌ച്ച സന്ദേശമെത്തിയത്. വിമാനം പറന്നുയരുന്നതിന് 10 മിനിറ്റ് മുമ്പായിരുന്നു സന്ദേശം എത്തിയത്. ഉടൻ തന്നെ ബോംബ് നശിപ്പിക്കുന്ന സംഘവും, സ്‌നിഫർ ഡോഗ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര നടത്തിയ 50 വയസുകാരിയാ യുവതിയെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തു.

വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് വിമാനം നാല് മണിക്കൂളോളം താമസിച്ചാണ് സർവ്വീസ് നടത്തിയത്.