- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ചു; ഫോൺ സന്ദേശത്തിന്റെ ഉറവിടം വ്യക്തമായില്ല
ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ താജ്മഹൽ അടച്ച് ആളുകളെ ഒഴിപ്പിച്ചു. അതീവ ജാഗ്രതാ നിർദേശമാണ് മേഖലയിൽ പുറപ്പെടുവിച്ചത്.
ഒരു അജ്ഞാത ഫോൺ സന്ദേശമാണ് താജ്മഹലിന്റെ സുരക്ഷാ വിഭാഗത്തിന് ഇന്ന് രാവിലെ ലഭിച്ചത്. സിഐഎസ്എഫും ആഗ്രാ പൊലീസും സംയുക്തമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. ബോംബ് സ്വാഡും താജ്മഹലിലെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് സഞ്ചാരികൾ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിനോദ സഞ്ചാരികളെ ഒഴപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകൾ അടക്കുകയും ചെയ്തു.
ഫോൺ സന്ദേശം എവിടെ നിന്നെന്ന് വ്യക്തമല്ല. തുടർന്നാണ് ജാഗ്രത നിർദ്ദേശം വന്നത്. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story