- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂറിച്ച് എയർ പോർട്ടിൽ ബോംബ് ഭീഷണി; വിമാനസർവീസുകൾ വൈകി, എയർപോർട്ട് ഭാഗികമായി അടച്ചു
ജനീവ: സ്വിറ്റ്‌സർലണ്ടിലെ പ്രധാന എയർപോർട്ടായ സൂറിച്ച് എയർപോർട്ടിലുണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് വിമാന സർവീസുകൾ വൈകി. എയർപോർട്ട് ഭാഗികമായി അടച്ചു. അതേസമയം വിമാന സർവീസുകളൊന്നും റദ്ദാക്കേണ്ടി വന്നില്ലെന്ന് അധികൃതർ അറിയിച്ചു. അവസാനം എവിടേയും ബോംബ് വച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തിയ ശേഷം വിമാനസർവീസുകൾ പുനഃസ്
ജനീവ: സ്വിറ്റ്‌സർലണ്ടിലെ പ്രധാന എയർപോർട്ടായ സൂറിച്ച് എയർപോർട്ടിലുണ്ടായ ബോംബ് ഭീഷണിയെത്തുടർന്ന് വിമാന സർവീസുകൾ വൈകി. എയർപോർട്ട് ഭാഗികമായി അടച്ചു. അതേസമയം വിമാന സർവീസുകളൊന്നും റദ്ദാക്കേണ്ടി വന്നില്ലെന്ന് അധികൃതർ അറിയിച്ചു. അവസാനം എവിടേയും ബോംബ് വച്ചിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉറപ്പു വരുത്തിയ ശേഷം വിമാനസർവീസുകൾ പുനഃസ്ഥാപിക്കുകയായിരുന്നു.
അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്ന് ഒരു ഡസനോളം സർവീസുകളാണ് വൈകിയത്. തിങ്കളാഴ്ച രാത്രി എയർപോർട്ടിലെ സെക്യൂരിറ്റി ജീവനക്കാർക്കാണ് അജ്ഞാതന്റെ ബോംബു ഭീഷണി എത്തിയത്. പെട്ടെന്നു തന്നെ എയർപോർട്ട് ഭാഗികമായി അടച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ബോംബിനായി തെരച്ചിൽ നടത്തുകയായിരുന്നു. അരമണിക്കൂർ നീണ്ട ബോംബ് തെരച്ചിലിനു ശേഷം എയർപോർട്ട് പ്രവർത്തനം പുനഃസ്ഥാപിച്ചു.
സൂറിച്ച് എയർപോർട്ടിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ചൊവ്വാഴ്ച മുടക്കം കൂടാതെ നടത്തുമെന്നും എയർപോർട്ടിന്റെ പ്രവർത്തനം സുഗമമാക്കിയെന്നും സൂറിച്ച് ലോക്കൽ പൊലീസ് വക്താവ് കാർമൻ സർബർ വ്യക്തമാക്കിയിട്ടുണ്ട്.