- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയ്ക്കു കാരണമായത് വ്യക്തിപരമായ വിദ്വേഷമല്ല, മതപരമായ പ്രകോപനം; മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസിൽ തീവ്രഹിന്ദു സംഘടനാ പ്രവർത്തകർക്കു ജാമ്യം നല്കാൻ മുംബൈ ഹൈക്കോടതി ജസ്റ്റിസ് മൃദുല ഭട്കർ കണ്ടെത്തിയ കാരണം ഇത്
മുംബൈ: കൊലപാതകത്തിനു കാരണം മതപരമായ പ്രകോപനമാണെന്നും വ്യക്തിപരമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾക്ക് ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതിയുടെ വിധി. തീവ്രഹിന്ദു സംഘടനയായ ഹിന്ദു രാഷ്ട്രസേന(എച്ച്ആർഎസ്) പ്രവർത്തകരുടെ ആക്രമണത്തിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ട കേസിലാണ് ജസ്റ്റിസ് മൃദുല ഭട്കറിന്റെ വിവാദ ഉത്തരവ്. മൂന്നു പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. 2014 ജൂൺ രണ്ടിന് പൂണെയിലാണ് ഷെയ്ഖ് മൊഹ്സീൻ എന്ന യുവാവിനെ എച്ച്ആർഎസ് പ്രവർത്തകർ ഹോക്കിവടിക്ക് അടിച്ചുകൊന്നത്. മൊഹ്സിന്റെ സഹോദരൻ റിയാസിന് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ വിജയ് ഗംഭീരെ, രഞ്ജീത് യാദവ്, അജയ് ലാൽഗെ എന്നിവർക്കാണ് 'വിവാദ കാരണങ്ങൾ' ചൂണ്ടികാണിച്ച് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 2014 ജൂൺ രണ്ടിന് രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷെയ്ഖ് മൊഹ്സീനെയും റിയാസിനേയും വഴിയിൽ തടഞ്ഞുനിർത്തിയാണ് സംഘം ആക്രമിച്ചത്. എച്ച്ആർഎസ് യോഗത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് മുസ്ലിം യുവാക്കളെ തെരുവിൽ ആക്രമിച്ചത്. യോഗത്തി

മുംബൈ: കൊലപാതകത്തിനു കാരണം മതപരമായ പ്രകോപനമാണെന്നും വ്യക്തിപരമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾക്ക് ജാമ്യം അനുവദിച്ച് മുംബൈ ഹൈക്കോടതിയുടെ വിധി. തീവ്രഹിന്ദു സംഘടനയായ ഹിന്ദു രാഷ്ട്രസേന(എച്ച്ആർഎസ്) പ്രവർത്തകരുടെ ആക്രമണത്തിൽ മുസ്ലിം യുവാവ് കൊല്ലപ്പെട്ട കേസിലാണ് ജസ്റ്റിസ് മൃദുല ഭട്കറിന്റെ വിവാദ ഉത്തരവ്. മൂന്നു പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്.
2014 ജൂൺ രണ്ടിന് പൂണെയിലാണ് ഷെയ്ഖ് മൊഹ്സീൻ എന്ന യുവാവിനെ എച്ച്ആർഎസ് പ്രവർത്തകർ ഹോക്കിവടിക്ക് അടിച്ചുകൊന്നത്. മൊഹ്സിന്റെ സഹോദരൻ റിയാസിന് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ വിജയ് ഗംഭീരെ, രഞ്ജീത് യാദവ്, അജയ് ലാൽഗെ എന്നിവർക്കാണ് 'വിവാദ കാരണങ്ങൾ' ചൂണ്ടികാണിച്ച് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
2014 ജൂൺ രണ്ടിന് രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഷെയ്ഖ് മൊഹ്സീനെയും റിയാസിനേയും വഴിയിൽ തടഞ്ഞുനിർത്തിയാണ് സംഘം ആക്രമിച്ചത്. എച്ച്ആർഎസ് യോഗത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് മുസ്ലിം യുവാക്കളെ തെരുവിൽ ആക്രമിച്ചത്. യോഗത്തിൽ സംഘത്തിന്റെ നേതാവായ ധനഞ്ജയ് ദേശായി മതവിദ്വേഷത്തിന് ആഹ്വാനം ചെയ്യുകയും ഇതാണ് ആക്രമത്തിൽ കലാശിച്ചതെന്നുമാണ് ജസ്റ്റിസ് ഭട്കറിന്റെജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ശിവന്റേയും മറ്റ് ഹിന്ദു ദൈവങ്ങളുടേയും ശിവസേന അധ്യക്ഷനായിരുന്ന ബാൽ താക്കറെയുടെയും മോർഫ്ഡ് ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വിഷയങ്ങളാണ് അക്രമത്തിനുള്ള ആഹ്വാനത്തിനും സംഘർഷത്തിലും കലാശിച്ചത്.
ആയുധവുമായി തെരുവിലെത്തിയ സംഘം പച്ച ഷർട്ടുള്ള താടിയുള്ള യുവാവിനെ കണ്ടതോടെ അക്രമാസക്തരാവുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലെ അവഹേളനത്തിൽ പകരം വീട്ടാനായിരുന്നു കല്ലുകളും വടിയും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പൂണെയിലെ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ബോംബെ ഹൈക്കോടതിക്ക് മുന്നിൽ പ്രതികൾ അപേക്ഷ സമർപ്പിച്ചത്.
മൂന്ന് പേരേയും കേസിൽ പ്രതികളായി കെട്ടിച്ചമച്ചതാണെന്ന വാദം തള്ളിയ ബോംബെ ഹൈക്കോടതി ആരോപണവിധേയർ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്നും അതിനാൽ ജാമ്യം നൽകുന്നുവെന്നുമാണ് ഉത്തരവിൽ പറഞ്ഞത്.
അക്രമം നടത്തിയ വിജയ് ഗംഭീരെ, രഞ്ജീത് യാദവ്, അജയ് ലാൽഗെ എന്നിവർക്ക് ജാമ്യം നൽകിയ കോടതി അക്രമത്തിന് ആഹ്വാനം ചെയ്ത ധനഞ്ജയ് ദേശായിക്ക് ജാമ്യം നൽകില്ലെന്നും പറഞ്ഞു. മതവിദ്വേഷം നിറച്ച് കേൾവിക്കാരെ അക്രമാസക്തരാക്കുകയായിരുന്നു ധനഞ്ജയ് ചെയ്തതെന്ന് ഹൈക്കോടതി പറഞ്ഞു.

