രാജ്യത്ത് ക്രിസ്തുമസ് തിരക്കിനിടെ ഉണ്ടായ റോഡപകടങ്ങളുടെ എണ്ണം പുറത്ത് വരുമ്പോൾ അപകടങ്ങളിൽ മരിച്ചവരിൽ മലയാളി യുവാവും.ക്രൈസ്റ്റ് ചർച്ചിൽ ഉണ്ടായ അപകടത്തിലാണ് ആലുവ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്.

ക്രൈസ്ട് ചർച്ചിലെ ഹാന്മാർ സ്പ്രിങ്ങിൽ ബോണി വിജുഓടിച്ചിരുന്ന കാർ ിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ശക്തമായി ഇടിക്കുകയായിരുന്നു . വിദ്യാർത്ഥി വിസയിൽ എത്തിയ ബോണി ഓക്ക് ലാൻഡിൽ വിദ്യാഭാസത്തിനു ശേഷം വർക്ക് വിസയിൽ മാറിയ ശേഷം ജോലിക്കായി ക്രൈസ്റ്റ് ചർച്ചിൽ എത്തുകയായിരുന്നു.കൂടെ ഉണ്ടായിരുന്ന ജർമൻ സ്വദേശിയെ ഗുരുതരാവസ്ഥയിൽ ഹെലികോപ്റ്ററിൽ വെല്ലിങ്ടൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ക്രൈസ്റ്റ് ചർച്ച ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുകയാണ്.