- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
അവൾ എനിക്ക് പ്രണയിനിയായിരുന്നു, അമ്മയായിരുന്നു, ഭാര്യയായിരുന്നു; ഞങ്ങളുടെ കുടുംബത്തിന്റെ അച്ചുതണ്ട് തന്നെ അവളായിരുന്നു; ശ്രീദേവി ഇല്ലാതെ മുന്നോട്ട് പോകുക എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു: ബോണി കപൂർ
ചിരിച്ചും കളിച്ചും സ്‌നേഹിച്ചും ഒപ്പമുണ്ടായിരുന്ന ഭാര്യ നിമിഷങ്ങൾ കൊണ്ട് കൺമുന്നിൽ നിന്നു മാഞ്ഞുപോയപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് ബോണി കപൂർ എന്ന ഭർത്താവിനായിരുന്നു. എപ്പോഴും ഒരു കുട്ടിയെ പോലെ കൂടെ കൊണ്ടു നടന്നിരുന്ന ഭാര്യ വിട്ടകന്നപ്പോൾ ആകെ തകർന്നിരിക്കുകയാണ് ഈ മനുഷ്യർ. ശ്രീദേവിയുടെ മരണത്തിൽ ആശ്വാസവുമായി ഒപ്പം നിന്നവർക്കും ആരാധകർക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോണി കപൂർ. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ശ്രീദേവി തങ്ങൾക്ക് എത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നെന്ന് ബോണി വൈകാരികമായി വിശദീകരിച്ചു. ശ്രീദേവി തനിക്ക് ഒരു ഭാര്യ മാത്രമായിരുന്നില്ല. പ്രണയിനിയും സുഹൃത്തും അമ്മയും അതിലുപരി രണ്ട് കുട്ടികളുടെ മാതാവും ആയ ഒരാളെ നഷ്ടമാകുന്നത് വ്യാഖ്യാനിക്കാനാത്ത നഷ്ടമാണെന്ന് ബോണി ട്വിറ്ററിൽ കുറിച്ചു. 'എല്ലാവർക്കും ശ്രീദേവി നല്ലൊരു അഭിനേത്രി ആയിരുന്നു. എന്നാൽ എനിക്ക് അവൾ പ്രണയിനിയായിരുന്നു, അമ്മയായിരുന്നു, എന്റെ മക്കളുടെ അമ്മയായിരുന്നു, എന്റെ ഭാര്യയായിരുന്നു. ഞങ്ങളുടെ മക്കൾക്ക്
ചിരിച്ചും കളിച്ചും സ്‌നേഹിച്ചും ഒപ്പമുണ്ടായിരുന്ന ഭാര്യ നിമിഷങ്ങൾ കൊണ്ട് കൺമുന്നിൽ നിന്നു മാഞ്ഞുപോയപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് ബോണി കപൂർ എന്ന ഭർത്താവിനായിരുന്നു. എപ്പോഴും ഒരു കുട്ടിയെ പോലെ കൂടെ കൊണ്ടു നടന്നിരുന്ന ഭാര്യ വിട്ടകന്നപ്പോൾ ആകെ തകർന്നിരിക്കുകയാണ് ഈ മനുഷ്യർ.
ശ്രീദേവിയുടെ മരണത്തിൽ ആശ്വാസവുമായി ഒപ്പം നിന്നവർക്കും ആരാധകർക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോണി കപൂർ. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ശ്രീദേവി തങ്ങൾക്ക് എത്ര പ്രിയപ്പെട്ട വ്യക്തിയായിരുന്നെന്ന് ബോണി വൈകാരികമായി വിശദീകരിച്ചു.
ശ്രീദേവി തനിക്ക് ഒരു ഭാര്യ മാത്രമായിരുന്നില്ല. പ്രണയിനിയും സുഹൃത്തും അമ്മയും അതിലുപരി രണ്ട് കുട്ടികളുടെ മാതാവും ആയ ഒരാളെ നഷ്ടമാകുന്നത് വ്യാഖ്യാനിക്കാനാത്ത നഷ്ടമാണെന്ന് ബോണി ട്വിറ്ററിൽ കുറിച്ചു.
'എല്ലാവർക്കും ശ്രീദേവി നല്ലൊരു അഭിനേത്രി ആയിരുന്നു. എന്നാൽ എനിക്ക് അവൾ പ്രണയിനിയായിരുന്നു, അമ്മയായിരുന്നു, എന്റെ മക്കളുടെ അമ്മയായിരുന്നു, എന്റെ ഭാര്യയായിരുന്നു. ഞങ്ങളുടെ മക്കൾക്ക് അവൾ എല്ലാമായിരുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ അച്ചുതണ്ട് തന്നെ അവളായിരുന്നെന്നും', വികാരാധീനനായി ബോണി കപൂർ ട്വിറ്ററിൽ കുറിക്കുന്നു.
ഈ പ്രതിസന്ധിയിൽ ആശ്വാസവുമായി കൂടെ നിന്ന കുടുംബത്തിനും കൂട്ടുകാർക്കും, സഹപ്രവർത്തകർക്കും എന്റെ ശ്രീദേവിയുടെ ആരാധകർക്കും നന്ദി അറിയിക്കുന്നു. ജാൻവിക്കും ഖുഷിക്കും എനിക്കും പിന്നിൽ ശക്തി പകർന്ന് നിന്ന അർജുൻ, അൻഷുല എന്നിവരുടെ പിന്തുണയിൽ ഞാൻ അനുഗ്രഹീതനായത് പോലെ തോന്നുന്നു. ഒരു കുടുംബത്തെ പോലെ ഒരുമിച്ച് നിന്നാണ് ഞങ്ങൾ ഈ നഷ്ടം അഭിമുഖീകരിക്കാൻ ശ്രമിച്ചത്', ബോണി വ്യക്തമാക്കി.
'ശ്രീദേവി ഇല്ലാതെ മുന്നോട്ട് പോകുക എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു. അവളായിരുന്നു ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ ശക്തി അവളായിരുന്നു. ഞങ്ങളുടെ പുഞ്ചിരിയുടെ കാരണക്കാരി അവളായിരുന്നു. ഇനിയുള്ള ജീവിതം ഒരിക്കലും മുമ്പത്തേത് പോലെയായിരിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു', ബോണി കപൂർ കുറിച്ചു. ആരാധകരും മാധ്യമപ്രവർത്തകരും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.