താൻ ഗർഭിണിയായിരിക്കെ, ഭർത്താവ് മറ്റു സ്ത്രീകളെ കണ്ടാസ്വദിക്കാൻ നീലച്ചിത്രങ്ങൾ കാണുന്നുവെന്ന് കണ്ടെത്തിയ യുവതി, സ്വന്തം മാറിടത്തിന്റെ ചിത്രമെടുത്ത് അതേ സൈറ്റിൽ പോസ്റ്റ് ചെയ്തു. ഭർത്താവ് നഗ്ന ചിത്രങ്ങൾ കാണുന്നതിന് പ്രതികാരമായാണ് 40-കാരിയായ സ്ത്രീ ഇങ്ങനെ ചെയ്തത്. ഇവരുടെ ചെയ്തിയിൽ യോജിച്ചും വിയോജിച്ചും രണ്ട് തട്ടിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

തന്റെ ഭാര്യയുടെ ചിത്രംകൂടി വെബ്‌സൈറ്റിൽക്കണ്ടതോടെ, ഭർത്താവ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് കൂടുതൽ ചിത്രങ്ങൾ തേടി പോകാനാണ് സാധ്യതയെന്ന് ഒരുവിഭാഗം പറയുന്നു. എന്നാൽ, മറ്റു സ്ത്രീകളുടെ നഗ്നമേനികൾ കാണാൻ ശ്രമിക്കുന്നവർക്കുള്ള ഉചിതമായ മറുപടിയിയാണ് ഇവർ നൽകിയതെന്ന് മറുഭാഗവും വാദിക്കുന്നു.

പോൺസൈറ്റുകളെയും ദൃശ്യങ്ങളെയും ശക്തമായി വിമർശിച്ചിരുന്ന 44-കാരനായ ഭർത്താവ്, താൻ ഗർഭിണിയായിരിക്കെ, റെഡ്ഡിറ്റ് പേജിൽ നഗ്ന ചിത്രങ്ങൾ കാണാൻ പോയയതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. ഭർത്താവിന്റെ ആത്മാർഥതയില്ലായ്മയെ സ്വന്തം ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അവർ ചോദ്യം ചെയ്തു.

പക്ഷേ, തന്റെ ചിത്രത്തിനുകീഴിൽ മറ്റുള്ളവരുടെ കമന്റുകളും പ്രതികരണങ്ങളും വരാൻ തുടങ്ങിയതോടെ, ഭാര്യ ആകെ തകർന്നു. ഭാര്യയുടെ ചിത്രം കണ്ട് ദേഷ്യംവന്ന ഭർത്താവ് മറ്റു സൈറ്റുകളും സന്ദർശിക്കാൻ തുടങ്ങി. ഇതോടെയാണ് ഇവരുടെ ചെയ്തികളെ അനുകൂലിച്ചും പ്രതികൂലിച്ചും പുതിയൊരു സംവാദത്തിന് തുടക്കമിട്ടത്.

രണ്ടുപേരുടെയും ചെയ്തികൾ മോശമായിപ്പോയി എന്ന് വിലയിരുത്തുന്നവരാണേറെയും. എന്നാൽ, യുവതിയെ പിന്തുണച്ചും വലിയൊരു വിഭാഗമുണ്ട്. മറ്റു സ്ത്രീകളുടെ നഗ്നത ആസ്വദിക്കാൻ തയ്യാറാകുന്നവർക്ക് എന്തുകൊണ്ടാണ് അതേ സ്ഥലത്ത് സ്വന്തം ഭാര്യയുടെയോ മകളുടെയോ ചിത്രം വരുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതെന്ന് ചിലർ ചോദിക്കുന്നു. അതിരുവിട്ട ഈ ചെയ്തി വിവാഹബന്ധം അവസാനിക്കാൻപോലും കാരണമാകുമെന്ന് ചിലർ ആശങ്കപ്പെടുന്നുമുണ്ട്.