- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ റെസ്റ്റോറന്റിൽ ചെന്നാൽ നിങ്ങൾക്ക് സീറ്റ് കിട്ടിയേക്കില്ല; സീറ്റ് ഇല്ലെന്ന് പറഞ്ഞ് വിട്ട രജീന വൈറ്റ് ആക്‌സന്റിൽ വിളിച്ച് ബുക്ക് ചെയ്തത് ഇങ്ങനെ
പല മേഖലകളിലും ഇപ്പോഴും നേരീയ തോതിലെങ്കിലും വർണവെറി നിലനിൽക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. വെള്ളക്കാരനെന്ന ഹുങ്ക് ചിലപ്പോഴൊക്കെ ചിലർ തുറന്ന് പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ, റേസിസത്തെ അമർച്ച ചെയ്യാൻ സർക്കാർ എല്ലാ ശ്രമവും നടത്തുന്നുമുണ്ട്. എന്നിട്ടും അതിപ്പോഴും പാടേ മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഹെർട്ട്ഫഡ്ഷയറിലെ വെൽവിൻ ഗാർഡൻ സിറ്റിയിലുള്ള കോട്ട് ബ്രസേറി റെസ്‌റ്റോറന്റ്. ബംഗ്ലാദേശുകാരിയായ ഫാത്തിമ രജീനയ്ക്കും സുഹൃത്ത് നാസർ റഹീമിനും ഹോട്ടലിൽനിന്ന് നേരിടേണ്ടിവന്നത് അത്തരമൊരു അനുഭവമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ട് ബ്രസേറിയിൽനിന്ന് ഭക്ഷണം കഴി്ക്കാമെന്നുറച്ചെത്തിയ ഇവർക്ക് ഇവിടെ സീറ്റ് നിഷേധിക്കപ്പെട്ടു. റിസർവ് ചെയ്തവർക്ക് മാത്രമേ സീറ്റ് ഉള്ളൂവെന്ന് ഇവരോട് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. എന്നാൽ, ഹോട്ടലിലെ സീറ്റുകളാകെ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് രജീന പറയുന്നു. എന്തോ പന്തികേട് തോന്നിയ രജീനയും സുഹൃത്തും അൽപം മാറിനിന്നശേഷം റെസ്റ്റോറന്റിലേക്ക് ഫോൺ വിളിച്ചു. വൈറ്റ് ആക്‌സന്റിൽ സംസാരിച്ച ഇവരോട് പതിനഞ്ചുമിന
പല മേഖലകളിലും ഇപ്പോഴും നേരീയ തോതിലെങ്കിലും വർണവെറി നിലനിൽക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. വെള്ളക്കാരനെന്ന ഹുങ്ക് ചിലപ്പോഴൊക്കെ ചിലർ തുറന്ന് പ്രകടിപ്പിക്കാറുമുണ്ട്. എന്നാൽ, റേസിസത്തെ അമർച്ച ചെയ്യാൻ സർക്കാർ എല്ലാ ശ്രമവും നടത്തുന്നുമുണ്ട്. എന്നിട്ടും അതിപ്പോഴും പാടേ മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഹെർട്ട്ഫഡ്ഷയറിലെ വെൽവിൻ ഗാർഡൻ സിറ്റിയിലുള്ള കോട്ട് ബ്രസേറി റെസ്‌റ്റോറന്റ്.
ബംഗ്ലാദേശുകാരിയായ ഫാത്തിമ രജീനയ്ക്കും സുഹൃത്ത് നാസർ റഹീമിനും ഹോട്ടലിൽനിന്ന് നേരിടേണ്ടിവന്നത് അത്തരമൊരു അനുഭവമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ട് ബ്രസേറിയിൽനിന്ന് ഭക്ഷണം കഴി്ക്കാമെന്നുറച്ചെത്തിയ ഇവർക്ക് ഇവിടെ സീറ്റ് നിഷേധിക്കപ്പെട്ടു. റിസർവ് ചെയ്തവർക്ക് മാത്രമേ സീറ്റ് ഉള്ളൂവെന്ന് ഇവരോട് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. എന്നാൽ, ഹോട്ടലിലെ സീറ്റുകളാകെ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് രജീന പറയുന്നു.
എന്തോ പന്തികേട് തോന്നിയ രജീനയും സുഹൃത്തും അൽപം മാറിനിന്നശേഷം റെസ്റ്റോറന്റിലേക്ക് ഫോൺ വിളിച്ചു. വൈറ്റ് ആക്‌സന്റിൽ സംസാരിച്ച ഇവരോട് പതിനഞ്ചുമിനിറ്റിനുള്ളിൽ സീറ്റ് നൽകാമെന്ന് ഹോട്ടൽ അധികൃതർ പറയുകയും ചെയ്തു. ശരിയായ വംശീയ വിദ്വേഷമാണ് നേരിട്ടുചെന്നപ്പോൾ നേരത്തേ ഹോട്ടലുകാർ പ്രകടിപ്പി്ച്ചതെന്ന് രജീന പറയുന്നു. അതുകൊണ്ടാണ് വൈറ്റ് ആക്‌സന്റിൽ സംസാരിച്ച് സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചതും.
രജീനയും സുഹൃത്തുംകൂടി ആദ്യം ഹോട്ടലിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന സ്ത്രീ മദേഴ്‌സ് ഡേ ആയതിനാൽ തിരക്ക് കൂടുതലാണെന്നും സീറ്റുണ്ടോ എന്ന കാര്യം ചോദിച്ചശേഷം പറയാമെന്നുമാണ് മറുപടി പറഞത്. കോട്ട് റെസ്‌റ്റോറന്റിൽനിന്നുതന്നെ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, കാത്തുനിൽക്കാൻ പറഞ്ഞശേഷം അവർ അകത്തേക്ക് പോയി. തുടർന്ന് ഒരു വെയ്റ്റർ വന്നിട്ട്, റിസർവേഷനുള്ളവർക്കേ ഭക്ഷണമുള്ളൂവെന്ന് പരുഷ ശബ്ദത്തിൽ പറഞ്ഞിട്ട് പോവുകയായിരുന്നുവെന്ന് രജീന പറഞ്ഞു.
തങ്ങൾ അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ് ആ നിമിഷമുണ്ടായതെന്ന് രജീനനയും സുഹൃത്ത് റഹ്മാനും പറഞ്ഞു. വാതിൽക്കലെത്തിയ വെയ്റ്ററുടെ നോട്ടം അത്തരത്തിൽ പുച്ഛഭാവത്തിലുള്ളതായിരുന്നു. വംശീയാധിക്ഷേപമാണിതെന്ന് രജീന പറഞ്ഞതോടെയാണ് ഫോൺ ചെയ്തുനോക്കാമെന്നുവെച്ചത്. വൈറ്റ് ആക്‌സന്റിൽ സംസാരിച്ചപ്പോൾത്തന്നെ ഹോട്ടലിൽ നേരത്തേകണ്ട സ്ത്രീ സീറ്റ് അവെയ്‌ലബിൾ ആണെന്ന് പറഞ്ഞതായും രജീന പറയുന്നു.
തൊട്ടുമുമ്പ് നേരിട്ടുവന്നപ്പോൾ സീറ്റില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് റഹ്മാൻ അവരോട് ചോദിച്ചു.. തങ്ങളുടെ തൊലിയുടെ നിറം കണ്ടിട്ടായിരുന്നോ ഇതെന്ന് ചോദിച്ചതോടെ ഫോൺ കട്ടായെന്നും അദ്ദേഹം പറയുന്നു. ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ പിഎച്ച്ഡി ചെയ്യുകയാണ് രജീന. തനിക്കും റഹാമാനും നേർക്ക് ഹോട്ടലിൽനിന്നുണ്ടായ ദുരനുഭനം രജീന ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒട്ടേറെപ്പേരാണ് ഹോട്ടലിനെതിരേ ശക്തമായി രംഗത്തുവരികയും ചെയ്തു. ഹോട്ടലധികൃതർ സംഭവത്തിൽ മാപ്പുചോദിക്കണമെന്നതാണ് രജീനയുടെ ആവശ്യം.