തിരുവനന്തപുരം: കേരള ഗാന്ധി സ്മാരകനിധി സ്ഥാപകനേതാവും മുൻ ചെയർമാനുമായ കെ.ജനാർദ്ദനൻപിള്ളയുടെ ജീവചരിത്രം -'ഗാന്ധിപഥത്തിലെ കർമയോഗി' - കവയിത്രി സുഗതകുമാരി മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ.ജയകുമാറിനു നല്കി പ്രകാശനം ചെയ്തു. ഡോ.ഡി.മായ എഴുതി ഭാഷാ ഇൻസ്റ്റിറ്റിയുട്ട് പ്രസിദ്ധീകരിച്ച പുസ്തകം ഡോസുധീർ കിടങ്ങൂർ പരിചയപ്പെടുത്തി.

ജനാർദ്ദനൻപിള്ളയുടെ ജന്മശതാബ്ദി സമാപനത്തോടനുബന്ധിച്ച് ഗാന്ധിഭവനിൽ നടന്നചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട് ഡയറക്ടർ പ്രൊഫ വി. കാർത്തികേയൻനായർഅധ്യക്ഷനായി. ഗാന്ധിസ്മാരകനിധി രക്ഷാധികാരി പി.ഗോപിനാഥൻനായർ, ചെയർമാൻഡോ.എൻ.രാധാകൃഷ്ണൻ, കെ.ജനാർദ്ദനൻപിള്ള ട്രസ്റ്റ് സെക്രട്ടറി അജിത് വെണ്ണിയൂർ,ഗാന്ധിസ്മാരക നിധി സെക്രട്ടറി കെ,ജി.ജഗദീശൻ, ഡോ.ഡി.മായ, ഭാഷാഇൻസ്റ്റിറ്റിയുട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് കെ.ആർ ദീപ്തി എന്നിവർസംസാരിച്ചു.175 രൂപയാണ് പുസ്തകത്തിന്റെ വില