- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഇന്ന് വൈകീട്ട് നെയ്യാറ്റിൻകരയിൽ;മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടകൻ
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നെയ്യാറ്റിൻകര ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നസാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം മെയ് 2ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക്മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നെയ്യാറ്റിൻ കര നഗരസഭയുമായി സഹകരിച്ച് മെയ് 2 മുതൽ 5 വരെ നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടത്തുന്ന സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം മെയ്2ന് 5 മണിക്ക് സഹകരണവും,ടൂറിസവും, ദേവസ്വവും വകുപ്പ്മന്ത്രി കടകംപള്ളിസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ്.വി.വേണുഗോപൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചഹാസ്യം നോവൽ ശിൽപ്പത്തിൽ എന്ന പുസ്തകം പ്രാഫ.സി.ജി.രാജഗോപാലിന് നൽകിമന്ത്രി പ്രകാശനം ചെയ്യും. കെ.ആൻസലൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ.എ.എം.ഉ ികൃഷ്ണൻ പുസ്തക പരിചയം നടത്തും.നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ, അസിസ്റ്റന്റ് ഡയറക്ടർഡോ.ഷിബു ശ്രീധർ, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നെയ്യാറ്റിൻകര ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നസാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം മെയ് 2ന് ബുധനാഴ്ച വൈകീട്ട് 5 മണിക്ക്മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സുവർണജൂബിലിയാഘോഷത്തോടനുബന്ധിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്നെയ്യാറ്റിൻ കര നഗരസഭയുമായി സഹകരിച്ച് മെയ് 2 മുതൽ 5 വരെ നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ നടത്തുന്ന സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം മെയ്2ന് 5 മണിക്ക് സഹകരണവും,ടൂറിസവും, ദേവസ്വവും വകുപ്പ്മന്ത്രി കടകംപള്ളിസുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എസ്.വി.വേണുഗോപൻ നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചഹാസ്യം നോവൽ ശിൽപ്പത്തിൽ എന്ന പുസ്തകം പ്രാഫ.സി.ജി.രാജഗോപാലിന് നൽകിമന്ത്രി പ്രകാശനം ചെയ്യും. കെ.ആൻസലൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഡോ.എ.എം.ഉ ികൃഷ്ണൻ പുസ്തക പരിചയം നടത്തും.നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ, അസിസ്റ്റന്റ് ഡയറക്ടർഡോ.ഷിബു ശ്രീധർ, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു എന്നിവർ സംസാരിക്കും.
മെയ് 3ന് വൈകുന്നേരം 5 മണിക്ക് വില്ലുവണ്ടി യാത്രയും സാമൂഹിക നവോത്ഥാനവും എന്നവിഷയത്തിൽ നടക്കുന്ന സെമിനാർ സി.കെ.ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.രാജ്‌മോഹൻ, നഗരസഭ കൗൺസിലർ അലിഫാത്തിമ, കവി ഡോ.ബിജു ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.
മെയ് 4ന് വൈകുന്നേരം 5 മണിക്ക് കവിയരങ്ങ്, മുരുകൻ കാട്ടാക്കട, വിനോദ് വൈശാഖി,ഡോ. ബിജു ബാലകൃഷ്ണൻ, ഡോ.എം.എ.സിദ്ധീഖ്, ശ്രീകല ചിങ്ങോലി, സുമേഷ് കൃഷ്ണൻ,ദിലീപ് കുറ്റിയാനിക്കാട്, അരുവി അരുവിപ്പുറം,സനൽ ഡാലുംമുഖം, വിക്ടർ സേവ്യർ,കുളത്തൂർ സുനിൽ എന്നിവർ പങ്കെടുക്കും. ആകർഷകമായ ഡിസ്‌കൗണ്ടിൽ കേരള ഭാഷാ
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ സ്വന്തമാക്കാം. വായനശാലകൾക്ക് പഴയപുസ്തകങ്ങൾ സൗജന്യമായി നൽകുന്നതാണ്.സ്വദേശാഭിമാനിയുടെയും അയ്യങ്കാളിയുടെയും നാടായ നെയ്യാറ്റിൻകരയിൽ നടക്കുന്നസാഹിത്യ സാംസ്‌കാരിക പുസ്തകോത്സവത്തിലേക്ക് അക്ഷരസ്‌നേഹികളെ സ്‌നേഹാദരങ്ങളോടെക്ഷണിക്കുന്നു.