തിരുവനന്തപുരം: ഡോ.സി.വേണുഗോപാൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുകയിലയും പുകയിലജന്യരോഗങ്ങളും എന്ന പുസ്തകം അന്താരാഷ്ട്ര പുകയിലവിരുദ്ധ ദിനമായ  31ന് വ്യഴാഴ്ച)ഉച്ചയ്ക്ക് 12 മണിക്ക് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഐ.പി.എസ് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ പ്രകാശനം ചെയ്യും. അർബുദ ചികിത്സ വിദഗ്ധയും നാഷണൽ ഹെൽത്ത് സർവീസ് മിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസറുമായ ഡോ.ദിവ്യ.വി എസ് പുസ്തകം ഏറ്റുവാങ്ങും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. ഭാസുരേന്ദ്രബാബു പുസ്തകപരിചയം നടത്തും. ഡോ.ബിജുബാലകൃഷ്ണൻ ലഹരി വിരുദ്ധകവിത ചൊല്ലും. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ടി.എസ്.രഘുലാൽ സംസാരിക്കും