- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി സെമിനാറും മഷിപ്പേനയിലേക്ക് മടങ്ങാം എന്ന പുസ്തകപ്രകാശനവും നടത്തി
ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളെജും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പരിസ്ഥിതി സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. ചരിത്രകാരനും വാഗ്മിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ.വി.കാർത്തികേയൻ നായർ മഷിപ്പേനയിലേക്ക് മടങ്ങാം എന്ന പുസ്തകപ്രകാശനവും സെമിനാർ ഉദ്ഘാടനവും കോളെജ് സെമിനാർ ഹാളിൽ നിർവഹിച്ചു. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ മുൻഡയറക്ടർ ഡോ.വി.ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കോളെജ് പ്രിൻസിപ്പാൾ ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ബാലകൃഷ്ണൻ സെമിനാറിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിച്ചു. കവി ഡോ.ബിജു ബാലകൃഷ്ണൻ, ഡോ.ബിജുകുമാർ.കെ, ഡോ.വട്ടവിള വിജയകുമാർ, ഡോ.ഇന്ദു.എം.കുട്ടി എന്നിവർ സംസാരിച്ചു. പ്രമുഖ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ.വട്ടവിള വിജയകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 70 രൂപയാണ്.
ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളെജും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പരിസ്ഥിതി സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. ചരിത്രകാരനും വാഗ്മിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പ്രൊഫ.വി.കാർത്തികേയൻ നായർ മഷിപ്പേനയിലേക്ക് മടങ്ങാം എന്ന പുസ്തകപ്രകാശനവും സെമിനാർ ഉദ്ഘാടനവും കോളെജ് സെമിനാർ ഹാളിൽ നിർവഹിച്ചു.
എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ മുൻഡയറക്ടർ ഡോ.വി.ബാലകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങി. കോളെജ് പ്രിൻസിപ്പാൾ ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.ബാലകൃഷ്ണൻ സെമിനാറിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിച്ചു. കവി ഡോ.ബിജു ബാലകൃഷ്ണൻ, ഡോ.ബിജുകുമാർ.കെ, ഡോ.വട്ടവിള വിജയകുമാർ, ഡോ.ഇന്ദു.എം.കുട്ടി എന്നിവർ സംസാരിച്ചു.
പ്രമുഖ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ.വട്ടവിള വിജയകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 70 രൂപയാണ്.