തിരുവനന്തപുരം: പ്രഭാവർമയുടെ ശ്യാമമാധവത്തെക്കുറിച്ച് പ്രമുഖചിന്തകനും എഴുത്തുകാരനുമായ സി.അശോകൻ സമ്പാദനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശ്യാമമാധവപഠനങ്ങൾ എന്ന പുസ്തകം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് (26.10.2018) തിരുവനന്തപുരത്ത് പ്രൊഫ.എം.കെ.സാനു പ്രകാശനം ചെയ്യും. ശ്യാമമാധവകൃതിയുടെ രചയിതാവ് കവി പ്രഭാവർമയുടെ സാന്നിധ്യത്തിൽ സ്വാമി സന്ദീപാനന്ദഗിരി പുസ്തകം സ്വീകരിക്കും.

പ്രസ്‌ക്ലബ് ടി.എൻ.ഗോപകുമാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിക്കും. സി.അശോകൻ പുസ്തകപരിചയം നടത്തും. കവി പ്രഭാവർമ, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, പി.എസ്.സി അംഗം ആർ.പാർവതീദേവി, വയലാർ രാമവർമ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമൻ, കവി ഡോ.ബിജു ബാലകൃഷ്ണൻ, റാഫി പൂക്കോം എന്നിവർ സംസാരിക്കും. 250 രൂപയാണ് പുസ്തകത്തിന്റെ വില.