- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
വി എം സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം പ്രകാശനം വെള്ളിയാഴ്ച; ജോയ് മാത്യു പ്രകാശനം നിർവ്വഹിക്കും
ഷാർജ: അന്തരിച്ച മാധ്യമപ്രവർത്തകൻ വി. എം. സതീഷിന്റെ ജീവിതത്തെയും ഓർമ്മകളെയും സമാഹരിച്ച് അക്ഷരക്കൂട്ടം പുറത്തിറക്കുന്ന 'വി. എം. സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. നവംബർ 2ന് വൈകിട്ട് 5ന് എക്‌സ്‌പോ സെന്ററിലെ ബാൾ റൂമിൽ നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പ്രകാശനം നിർവ്വഹിക്കുന്നത്. സതീഷിന്റെ കുടുംബവും സന്നിഹിതരായിരിക്കും. പ്രമുഖ മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും എഴുത്തുകാരും അണിനിരക്കുന്ന പുസ്തകത്തിൽ 49 ലേഖനങ്ങളും ഒരു അഭിമുഖവുമുണ്ട്. പി. ശിവപ്രസാദ് എഡിറ്ററായി, ഇസ്മയിൽ മേലടി, വനിതാ വിനോദ്, ഇ. കെ. ദിനേശൻ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് ലിയോ ജയന്റെ കവർ ഡിസൈനോടുകൂടി പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഷക്കീം ചെക്കുപ്പയുടെ 'സീ ഫോർ ( Z4 ) ബുക്‌സ് ആണ് പ്രസാധകർ. കൂടുതൽ വിവരങ്ങൾക്ക് പി. ശിവപ്രസാദ്, 00971552440840ഇസ്മായിൽ മേലടി , 00971521080895
ഷാർജ: അന്തരിച്ച മാധ്യമപ്രവർത്തകൻ വി. എം. സതീഷിന്റെ ജീവിതത്തെയും ഓർമ്മകളെയും സമാഹരിച്ച് അക്ഷരക്കൂട്ടം പുറത്തിറക്കുന്ന 'വി. എം. സതീഷ്: എഡിറ്റ് ചെയ്യാത്ത ജീവിതം' ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെള്ളിയാഴ്ച പ്രകാശനം ചെയ്യും.
നവംബർ 2ന് വൈകിട്ട് 5ന് എക്‌സ്‌പോ സെന്ററിലെ ബാൾ റൂമിൽ നടനും സംവിധായകനുമായ ജോയ് മാത്യുവാണ് പ്രകാശനം നിർവ്വഹിക്കുന്നത്. സതീഷിന്റെ കുടുംബവും സന്നിഹിതരായിരിക്കും. പ്രമുഖ മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും എഴുത്തുകാരും അണിനിരക്കുന്ന പുസ്തകത്തിൽ 49 ലേഖനങ്ങളും ഒരു അഭിമുഖവുമുണ്ട്.
പി. ശിവപ്രസാദ് എഡിറ്ററായി, ഇസ്മയിൽ മേലടി, വനിതാ വിനോദ്, ഇ. കെ. ദിനേശൻ എന്നിവരടങ്ങിയ പത്രാധിപസമിതിയാണ് ലിയോ ജയന്റെ കവർ ഡിസൈനോടുകൂടി പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഷക്കീം ചെക്കുപ്പയുടെ 'സീ ഫോർ ( Z4 ) ബുക്‌സ് ആണ് പ്രസാധകർ.
കൂടുതൽ വിവരങ്ങൾക്ക്
പി. ശിവപ്രസാദ്, 00971552440840
ഇസ്മായിൽ മേലടി , 00971521080895