- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ പ്രവാസി എഴുത്തുകാരൻ ശംസുദ്ദീൻ വെള്ളികുളങ്ങരയുടെ പൊര കൂട വീട് പുസ്തക പ്രകാശനം വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ
മനാമ: പ്രമുഖ പ്രവാസി എഴുത്തുകാരനും പ്രഭാഷകനുമായ ശംസുദ്ദീൻ വെള്ളികുളങ്ങര രചിച്ച പൊര കൂട വീട്എന്ന പുസ്തകത്തിന്റെ പ്രകാശനം നവം.9ന് വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും.പുതിയ തലമുറയ്ക്ക് അന്യമായിപ്പോയ നാട്ടിൻ പുറത്തിന്റെ നന്മയും ഓർമകളും ഉണർന്നു നിർക്കുന്ന ഓർമ കുറിപ്പുകളുടെ ഈ സമാഹാരത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രമുഖ പ്രഭാഷകൻ എം പി അബ്ദുസ്സമദ് സമദാനിയാണ്. കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് വെള്ളികുളങ്ങര സ്വദേശിയായ ശംസുദ്ദീൻ കഴിഞ്ഞ 18 വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. സ്വദേശത്തും വിദേശത്തുമുള്ള ജീവിത യാത്രകൾക്കിടയിൽ നിരവധി മേഖലകളിൽ ശംസുദ്ധീൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചന്ദ്രിക ദിനപത്രം, വാരാന്തപ്പതിപ്പ്, തൂലിക, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ധാരാളം ഫീച്ചറുകളും ലേഖനങ്ങളും കുറിപ്പുകളും എഴുതിയ അദ്ദേഹം ഓഡിയോ കാസ്സെറ്റുകളുടെ ഗാനരചനയിലും റേഡിയോ കുറിപ്പുകളിലൂടെയും ശ്രദ്ധേയനാണ്. അതോടൊപ്പം ജീവൻ ടി വി, കൈരളി പീപ്പിൾ, ഏഷ്യാനെറ്റ്, ദർശന തുടങ്ങിയ ചില ചാനലുകളിലെ പ്രോഗ്രാമുകളിലൂ
മനാമ: പ്രമുഖ പ്രവാസി എഴുത്തുകാരനും പ്രഭാഷകനുമായ ശംസുദ്ദീൻ വെള്ളികുളങ്ങര രചിച്ച പൊര കൂട വീട്എന്ന പുസ്തകത്തിന്റെ പ്രകാശനം നവം.9ന് വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടക്കും.പുതിയ തലമുറയ്ക്ക് അന്യമായിപ്പോയ നാട്ടിൻ പുറത്തിന്റെ നന്മയും ഓർമകളും ഉണർന്നു നിർക്കുന്ന ഓർമ കുറിപ്പുകളുടെ ഈ സമാഹാരത്തിനു അവതാരിക എഴുതിയിരിക്കുന്നത് പ്രമുഖ പ്രഭാഷകൻ എം പി അബ്ദുസ്സമദ് സമദാനിയാണ്.
കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് വെള്ളികുളങ്ങര സ്വദേശിയായ ശംസുദ്ദീൻ കഴിഞ്ഞ 18 വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. സ്വദേശത്തും വിദേശത്തുമുള്ള ജീവിത യാത്രകൾക്കിടയിൽ നിരവധി മേഖലകളിൽ ശംസുദ്ധീൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ചന്ദ്രിക ദിനപത്രം, വാരാന്തപ്പതിപ്പ്, തൂലിക, മാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ധാരാളം ഫീച്ചറുകളും ലേഖനങ്ങളും കുറിപ്പുകളും എഴുതിയ അദ്ദേഹം ഓഡിയോ കാസ്സെറ്റുകളുടെ ഗാനരചനയിലും റേഡിയോ കുറിപ്പുകളിലൂടെയും ശ്രദ്ധേയനാണ്. അതോടൊപ്പം ജീവൻ ടി വി, കൈരളി പീപ്പിൾ, ഏഷ്യാനെറ്റ്, ദർശന തുടങ്ങിയ ചില ചാനലുകളിലെ പ്രോഗ്രാമുകളിലൂടെ ദൃശ്യ മാധ്യമ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.നിലവിൽ ബഹ്‌റൈൻ കെ എം സി സി ഓർഗനൈസിങ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹം മുസ്ലിംലീഗ് രാഷ്ട്രീയ വേദികളിലും നിറ സാന്നിധ്യമാണ്. പൊര കൂട വീട എന്ന പേരിലുള്ള പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത് മുക്താർ ഉദരംപൊയിലാണ്. വര- ആപ്പിൾ തങ്കശ്ശേരി. രൂപകൽപ്പന-നസീർ പാണക്കാട്. ഒലിവ് പബ്ലിക്കേഷനാണു പ്രസാധകർ