ഡോ.ആർ.വിജയലത രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാർധക്യം: ആധുനികാനന്തര മലയാള ചെറുകഥകളിൽ എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി പുസ്തകം ഏറ്റുവാങ്ങി.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആൾസെയിന്റ്‌സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.സി.ഉദയകല പുസ്തകം പരിചയപ്പെടുത്തി. കവി ഡോ.ബിജു ബാലകൃഷ്ണൻ, ആർ.വിജയലത, ഡോ.റ്റി.ഗംഗ എന്നിവർ സംസാരിച്ചു. 90 രൂപ വിലയുള്ള പുസ്തകം വിൽപ്പനശാലകളിൽ ലഭ്യമാണ്.