- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസത്തിന്റെ കൈയൊപ്പുമായി ഓസ്ട്രേലിയയിൽനിന്ന് നാല് പുസ്തകങ്ങളുടെ പ്രകാശനം; പ്രൊഫ. എം .എൻ കാരശ്ശേരി മുഖ്യാതിഥി പ്രകാശന ചടങ്ങ് 17 ന്
മെൽ ബൺ : ഓസ്‌ട്രേലിയൻ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങൾ ഇടം പിടിക്കുന്നു. നവംമ്പർ 17 ന് മെൽബണിൽ വെച്ച് പ്രൊഫ. എം .എൻ .കാരശ്ശേരി മുഖ്യാതിഥി ആകുന്ന പ്രകാശന ചടങ്ങിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടും. കഴിഞ്ഞ വർഷം എം.എൻ കാരശ്ശേരി ഓസ്‌ട്രേലിയൻ മലയാളി വേദികളിൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം(എം.എൻ .കാരശ്ശേരിയുടെ ഓസ്ട്രേലിയൻ പ്രഭാഷണങ്ങൾ - എഡിറ്റർ സന്തോഷ് ജോസഫ്) , ബെനില അമ്പികയുടെ ആന്തർ മുഖിയുടെ ഭാവഗീതങ്ങൾ എന്ന കവിതാ സമാഹാരം , ജോണി മറ്റത്തിന്റെ പാവം പാപ്പചൻ എന്ന നർമ്മ രചനകളുടെ സമാഹാരം , ആനന്ദ് ആന്റണിയുടെ വിശ്വാസം അതല്ലേ എല്ലാം എന്ന ലേഖന സമാഹാരം എന്നീ പുസ്തകങ്ങളും ഡോ.കെ.വി.തോമസിന്റെ നാടു നഷ് ട്ടപ്പെട്ടവന്റെ ഓർ മ്മക്കുറിപ്പുകൾ എന്ന പുസ്തകവുമാണ് പ്രകാശനം ചെയ്യുക. മെൽബൺ തൂലികാ സാഹിത്യ വേദി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്ന വാർഷികപ്പതിപ്പും ചടങ്ങിൽ പുറത്തിറക്കും . ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹിത്യ വേദികളുടെ ഉപരി സംഘടനയായ ഓസ്
മെൽ ബൺ : ഓസ്‌ട്രേലിയൻ മലയാളി കുടിയേറ്റ ചരിത്രത്തിലേക്ക് രചനകളുടെ കൈ ഒപ്പുമായി നാല് മലയാള പുസ്തകങ്ങൾ ഇടം പിടിക്കുന്നു. നവംമ്പർ 17 ന് മെൽബണിൽ വെച്ച് പ്രൊഫ. എം .എൻ .കാരശ്ശേരി മുഖ്യാതിഥി ആകുന്ന പ്രകാശന ചടങ്ങിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടും.
കഴിഞ്ഞ വർഷം എം.എൻ കാരശ്ശേരി ഓസ്‌ട്രേലിയൻ മലയാളി വേദികളിൽ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം(എം.എൻ .കാരശ്ശേരിയുടെ ഓസ്ട്രേലിയൻ പ്രഭാഷണങ്ങൾ - എഡിറ്റർ സന്തോഷ് ജോസഫ്) , ബെനില അമ്പികയുടെ ആന്തർ മുഖിയുടെ ഭാവഗീതങ്ങൾ എന്ന കവിതാ സമാഹാരം , ജോണി മറ്റത്തിന്റെ പാവം പാപ്പചൻ എന്ന നർമ്മ രചനകളുടെ സമാഹാരം , ആനന്ദ് ആന്റണിയുടെ വിശ്വാസം അതല്ലേ എല്ലാം എന്ന ലേഖന സമാഹാരം എന്നീ പുസ്തകങ്ങളും ഡോ.കെ.വി.തോമസിന്റെ നാടു നഷ് ട്ടപ്പെട്ടവന്റെ ഓർ മ്മക്കുറിപ്പുകൾ എന്ന പുസ്തകവുമാണ് പ്രകാശനം ചെയ്യുക. മെൽബൺ തൂലികാ സാഹിത്യ വേദി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്ന വാർഷികപ്പതിപ്പും ചടങ്ങിൽ പുറത്തിറക്കും .
ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹിത്യ വേദികളുടെ ഉപരി സംഘടനയായ ഓസ്‌ട്രേലിയൻ മലയാളി ലിറ്ററി അസ്സോസിയേഷന്റെ ( അം ല) ആഭിമുഖ്യത്തിലാണ് പുസ്തക പ്രസിദ്ധീകരണ പ്രവർ ത്തങ്ങൾ ആസൂത്രണം ചെയ്തത്. ബ്രിസ്‌ബെനിലെ പുലരി സാംസ്‌കാരിക വേദി, അഡ് ലൈഡിലെ കേളി, കാൻബറയിലെ സംസ്‌കൃതി, സിഡ്‌നി സാഹിത്യ വേദി, മെൽബണിലെ തൂലിക സാഹിത്യ വേദി, സിഡ്‌നിയിലെ കേരള നാദം എന്നീ കൂട്ടായ്മകളാണ് സാഹിത്യ പ്രവർ ത്തനങ്ങളിലെ പങ്കാളികൾ.
മെൽ ബണിലെ തൂലികാ സാഹിത്യ വേദി ആദിത്യമരുളുന്ന പ്രകാശന ചടങ്ങ് കീസ്ബറോയിലെ ടാറ്റേഴ് സൺ പവലിയൻ സെന്ററിൽ നവം മ്പർ 17 ന് വൈകുന്നേരം 6 മണിക്ക് നടക്കും . ഡോ.കെ.വി തോമസിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പ്രകാശന ചടങ്ങിൽ മറ്റ് സാഹിത്യ സമിതികളിലെ അംഗങ്ങൾ പങ്കെടുക്കും . കോഴിക്കോട് ആസ്ഥാനമായി പ്രവർ ത്തിക്കുന്ന ഇൻസൈറ്റ് പബ്ലിക്കയും പൂർണ്ണ പബ്ലിഷേഴ്സും ആണ് പുസ്തകങ്ങളുടെ പ്രസാധകർ . കൂടുതൽ വിവരങ്ങൾ ക്ക് : ജോണി മറ്റം - 0421111739/ സന്തോഷ് ജോസഫ് - 0469897295