വി.ചന്ദ്രബാബു രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാവ്യകലാ മർമജ്ഞനായ കിളിപ്പാട്ടുകാരൻ എന്ന പുസ്തകം വി.ജെ.ടി ഹാളിൽ ഡോ.കവടിയാർ രാമചന്ദ്രൻ പ്രകാശനം ചെയ്തു. എ.വി.ബാഹുലേയൻ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു.

ഡയറ്റ് പ്രിൻസിപ്പൽ ഡോ.എംപി.രാധാമണി പുസ്തക പരിചയം നടത്തി. എ.വി.ബാഹുലേയൻ, വി.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. റിസർച്ച് ഓഫീസർമാരായ കെ.ആർ.സരിതകുമാരി സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു. വി.ജെ.ടി ഹാളിൽ നടക്കുന്ന വിജ്ഞാന വസന്തം 2018 സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവത്തിൽ പുസ്തകം ലഭ്യമാണ്.