മനാമ: ബഹ്‌റൈനിലെ ശ്രദ്ധേയയായ എഴുത്തുകാരി ശ്രീദേവി വടക്കേട ത്തിന്റെ ആദ്യ നോവലായ കൈകളിൽ നീല ഞരമ്പുകളുള്ളവർ 'ഇന്ന് പ്രകാശനം ചെയ്യും.

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹ്‌റൈൻ ഏഷ്യൻ സ്‌കൂൾ പ്രിൻസിപ്പാൾ മോളി മാമ്മൻ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും.സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള ആദ്യ പ്രതി ഏറ്റുവാങ്ങും. അനിൽ വേങ്കോട് പുസ്തക പരിചയം നടത്തുംശ്രീദേവിയുടെ മറ്റൊരു പുസ്തകമായ ' സലൂൺ ' എന്ന കഥാസമാഹാരത്തെ ബി.ഹരികൃഷ്ണൻ സദസ്സിനു പരിചയപ്പെടുത്തും.
സമാജം ബാബു രാജൻ ഹാളിൽ രാത്രി 8 മണിക്കാണ് ചടങ്ങ്.