ദോഹ. ഗൾഫിലെ അദ്ധ്യാപകനും മാധ്യമ പ്രവർകത്തകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ ഗ്രന്ഥമായ വിജയമന്ത്രങ്ങൾക്ക് പിന്തുണയുമായി ഖത്തർമലയാളികളുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ്

ലോകം പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന സമകാലിക സാഹചര്യത്തിൽ മോട്ടിവേഷനുകളുടെ പ്രാധാന്യമേറെയാണെന്നും ഈ സംരംഭം ശ്‌ളാഘനീയമാണെന്നും ഗ്രന്ഥകാരനിൽ നിന്നും വിജയമന്ത്രങ്ങളുടെ കോപ്പി സ്വീകരിച്ച ഗ്രൂപ്പ് അഡ്‌മിൻ കെ.ടി. ബിലാൽ അഭിപ്രായപ്പെട്ടു.

ബന്ന ചേന്ദമംഗല്ലൂരിന്റെ മനോഹരമായ ശബ്ദത്തിലുള്ള വിജയമന്ത്രങ്ങളുടെ പോഡ്കാസ്റ്റ്് ഏറെ താൽപര്യത്തോടെയാണ് കേൾക്കാറുള്ളത്. എല്ലാ വിഭാഗമാളുകൾക്കും പ്രയോജനകരമായ കാര്യങ്ങളാണ് വിജയമന്ത്രങ്ങളുടെ പ്രത്യേകത അദ്ദേഹം പറഞ്ഞു.

സഹജീവികളെ പരിഗണിക്കുകയും അവരുടെ മുഖത്ത് പുഞ്ചിരി വിരിയുവാൻ പരിശ്രമിക്കുകയും ചെയ്യുകയെന്നത് ഏറെ പ്രശംസനീയമായ പുണ്യകർമമാണെന്നും ഈ ദൗത്യമാണ് വിജയമന്ത്രങ്ങൾ നിർവഹിക്കുന്നതെന്നും ഖത്തർ മലയാളീസിന്റെ മോഡറേറ്റർ നംഷീർ ബടേരി പറഞ്ഞു.

സമൂഹത്തിന് പ്രയോജനകരമായ ഇത്തരം സംരംഭങ്ങൾക്ക് ഗ്രൂപ്പിന്റെ എല്ലാ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് അവർ ഉറപ്പുനൽകി.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്‌ളിക്കേഷൻസ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങളുടെ കോപ്പികൾ ആവശ്യമുള്ളവർ 44324853 എന്ന നമ്പറിൽ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം. എയർപോർട്ട് റോഡ് ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റിലും പുസ്തകം ലഭ്യമാണ്.