- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സമീഹ ജുനൈദിന്റെ കവിതാസമാഹാരം പ്രശംസനീയം : ഡോ. മോഹൻ തോമസ്
ദോഹ. ഖത്തർ പ്രവാസിയായിരുന്ന സമീഹ ജുനൈദ് എന്ന വിദ്യാർത്ഥിനിയുടെ ഇംഗ്‌ളീഷ് കവിതാസമാഹാരമായ വൺ വേൾഡ് വൺ ലൈഫ്, വൺ യു ബി യു എന്ന കൃതി തികച്ചും പ്രശംസനീയമാണെന്ന് പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ അധ്യക്ഷനുമായ ഡോ. മോഹൻ തോമസ് അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങരയിൽ നിന്നും പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
തന്റെ ചിന്തകളെ കവിതകളാക്കി പ്രസിദ്ധീകരിക്കുവാൻ തന്റേടം കാണിച്ച സമീഹ ജുനൈദിന്റെ ശ്രമം ശ്‌ളാഘനീയമാണ്. തന്റെ ഉൾവിളിയെ അവഗണിക്കാനാവില്ലെങ്കിലും അതുമാഞ്ഞുപോകുമ്പോഴുള്ള വേദന തന്റെ കവിതകളിൽ നിഴലിച്ച് നിൽക്കുന്നു. ആത്മാവിന് ചിറക് വച്ചാൽ എല്ലാ വേദനകളും മറന്ന് ആത്മാവും സ്വാതന്ത്ര്യവും ഒന്നാകുമെന്നുള്ള തിരിച്ചറിവ് കവയത്രിക്കുണ്ട്.
എല്ലാ പെൺകുട്ടികളും ഡാഡി ഗേളുമാരാണ്. എനിക്കുമുണ്ട് ഒരു ഡാഡി ഗേൾ. ജീവിതത്തിന്റെ ഏറ്റവും ചടുലമായ സമയത്ത് അച്ഛനെ നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മുഴുവൻ വൈകാരികതയും സമീഹയുടെ വരികളിൽ നിഴലിക്കുന്നുണ്ടെന്ന് ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും അറിയപ്പെടുന്ന ഇ.എൻ.ടി. സർജനും സംരംഭകനും കൂടിയായ ഡോ. മോഹൻ തോമസ് പറഞ്ഞു.
--