- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്മൊഴിവഴക്കങ്ങൾ നാടോടിപ്പാട്ടുകളിൽ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: വട്ടപ്പറമ്പിൽ പീതാംബരൻ സ്വന്തം കൈപ്പടയിൽ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വായ്മൊഴിവഴക്കങ്ങൾ നാടോടിപ്പാട്ടുകളിൽ' എന്ന പുസ്തകം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ചേംബറിൽ നടന്ന പ്രകാശനത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗം ഡോ. പി.സോമൻ പുസ്തകം ഏറ്റുവാങ്ങി. ഗ്രന്ഥകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ, ഡി. സുദർശനൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ കെ.ആർ.സരിതകുമാരി എന്നിവർ പങ്കെടുത്തു. 600 രൂപയാണ് പുസ്തകത്തിന്റെ വില. നാടോടിപ്പാട്ടുകളിലെ വാമൊഴികളുടെ നിഘണ്ടുവാണിത്.
ശ്രീകണ്ഠേശ്വരം സ്മാരക റഫറൻസ് ഗ്രന്ഥാലയത്തിലേക്ക് ഗ്രന്ഥകാരൻ വട്ടപ്പറമ്പിൽ പീതാംബരൻ സംഭാവന ചെയ്ത 1967ൽ പ്രസിദ്ധീകരിച്ച ശബ്ദതാരാവലി ഡയറക്ടർ ഏറ്റുവാങ്ങി.
Next Story