- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മോട്ടിവേഷണൽ പോഡ്കാസ്റ്റായ വിജയ മന്ത്രങ്ങൾ നൂറിന്റെ നിറവിൽ
ദോഹ. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണൽ പോഡ്കാസ്റ്റായ വിജയ മന്ത്രങ്ങൾ നൂറിന്റെ നിറവിൽ. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണൽ സന്ദേശങ്ങളോടെ മുന്നേറുന്ന വിജയമന്ത്രങ്ങൾ 100 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷം റേഡിയോ മലയാളം ഓഫീസിൽ നടന്നു.
റേഡിയോ മലയാളം സിഇഒ അൻവർ ഹുസൈൻ, അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി.ഹംസ, യൂഗോ പേ വേ ചെയർമാൻ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പ് , ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ, ഓട്ടോ മാക്‌സ്‌ട്രേഡിങ് മാനേജർ ഫൈസൽ റസാഖ്, റാഗ് ബിസിനസ് സൊല്യൂഷൻസ് മാനേജിങ് ഡയക്ടർ മുഹമ്മദ് അസ്ലം, ഗുഡ്വിൽ കാർഗോ മാനേജിങ് ഡയറക്ടർ നൗഷാദ് അബു, സ്റ്റാർ ടെക് മാനേജിങ് ഡയറക്ടർ ഷജീർ പുറായിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
മലയാളം ന്യൂസ് ദിനപത്രം പ്രസിദ്ധീകരിച്ച ലേഖന പരമ്പരയെ ആസ്പദമാക്കി ബന്ന ചേന്ദമംഗല്ലൂരിന്റെ ആകർഷകമായ ശബ്ദത്തിൽ മലയാളം പോഡ്കാസ്റ്റിലൂടെയും റേഡിയോ മലയാളത്തിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങൾ കോവിഡ് സമ്മാനിച്ച ഏറ്റവും ക്രിയാത്മകമായ മോട്ടിവേഷണൽ പ്രോഗ്രാമാണ്.