- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം നവംബർ രണ്ടിന് പ്രകാശനം ചെയ്യും
ദുബൈ: അക്ഷരങ്ങളെ ആദരിക്കുകയും വായിക്കാനും പഠിക്കാനും നിരന്തരം പ്രോൽസാഹിപ്പിക്കുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന ധിഷണാശാലിയായ നേതാവിനെ കുറിച്ച് വിവിധ തലങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങൾ ലോകത്തിലെ മൂന്നാമത്തെ പുസ്തകോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു. നവംബർ രണ്ടിന് (വ്യാഴം) രാത്രി 9.30 മുതൽ 10.30 വരെ ഇന്റലക്ച്വൽ ഹാളിലാണ് ചടങ്ങ്. പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരാണ് ഗ്രന്ഥങ്ങളുടെ പ്രകാശനം നിർവ്വഹിക്കുന്നത്. അറബ്, മലയാളം ഭാഷകളിൽ നിന്നുള്ള സാംസ്‌കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരാകും. അറബ് സമൂഹത്തിനും ഇളം തലമുറക്കും ഉൾപ്പെടെ സയ്യിദ് ശിഹാബിനെ ആഴത്തിൽ അറിയാനും പഠിക്കാനും ഉതകുന്ന വിധം അറബിക്, മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് പുസ്തകമൊരുക്കിയിട്ടുള്ളത്. മലയാളത്തിലുള്ള പുസ്തകം ചെറിയ കുട്ടികൾക്ക് ലളിതമായും വ്യക്തമായും ഗ്രഹിക്കുന്നതിന് ചിത്രകഥാരൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണ പുസ്തകങ്ങളിൽ നിന്ന് വിഭിന്നമായി അകക്കാമ്പുള്ള വ
ദുബൈ: അക്ഷരങ്ങളെ ആദരിക്കുകയും വായിക്കാനും പഠിക്കാനും നിരന്തരം പ്രോൽസാഹിപ്പിക്കുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന ധിഷണാശാലിയായ നേതാവിനെ കുറിച്ച് വിവിധ തലങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങൾ ലോകത്തിലെ മൂന്നാമത്തെ പുസ്തകോത്സവമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു. നവംബർ രണ്ടിന് (വ്യാഴം) രാത്രി 9.30 മുതൽ 10.30 വരെ ഇന്റലക്ച്വൽ ഹാളിലാണ് ചടങ്ങ്. പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരാണ് ഗ്രന്ഥങ്ങളുടെ പ്രകാശനം നിർവ്വഹിക്കുന്നത്. അറബ്, മലയാളം ഭാഷകളിൽ നിന്നുള്ള സാംസ്‌കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരാകും.
അറബ് സമൂഹത്തിനും ഇളം തലമുറക്കും ഉൾപ്പെടെ സയ്യിദ് ശിഹാബിനെ ആഴത്തിൽ അറിയാനും പഠിക്കാനും ഉതകുന്ന വിധം അറബിക്, മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് പുസ്തകമൊരുക്കിയിട്ടുള്ളത്. മലയാളത്തിലുള്ള പുസ്തകം ചെറിയ കുട്ടികൾക്ക് ലളിതമായും വ്യക്തമായും ഗ്രഹിക്കുന്നതിന് ചിത്രകഥാരൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണ പുസ്തകങ്ങളിൽ നിന്ന് വിഭിന്നമായി അകക്കാമ്പുള്ള വിഷയങ്ങൾ ഉൾകൊള്ളിച്ച് അത്യാകർഷകമായി പ്രൗഢിയോടെ തന്നെ ഒരുക്കിയിട്ടുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണ്.
അറബി ജീവചരിത്ര ഗ്രന്ഥം അദ്ദേഹത്തിന്റെ ജീവചരിത്ര വിശദാംശങ്ങൾ, രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ എന്നിവ വിശദീകരിച്ച് തനതായ അറബി വായനക്കാരെ ലക്ഷ്യമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. സയ്യിദ് ശിഹാബ് പല അറേബ്യൻ നേതാക്കളുമായി വളരെ അടുത്ത ബന്ധം നിലനിർത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ പുസ്തകം മിഡിൽ ഈസ്റ്റിലെ അറബ് വായനക്കാർ നന്നായി ആസ്വദിക്കുമെന്നതുറപ്പാണ്. 'ഫീ ദിഖ് രി സയ്യിദ് ശിഹാബ്' എന്ന ഈ പുസ്തകം അറബ്, മലയാളം ആനുകാലികങ്ങളിൽ എഴുത്തുകാരനും അറബി സാഹിത്യത്തിലും ഫിലോസഫിയിലും ഗവേഷകനുമായ ബഹുഭാഷാപണ്ഡിതൻ കെ.എം അലാവുദ്ധീൻ ഹുദവിയാണ് എഴുതിയത്.
സയ്യിദ് ശിഹാബിന്റെ പ്രസംഗങ്ങളിലും മറ്റും വന്ന നിത്യനൂതനവും സകലകാല പ്രസക്തവുമായ ഉദ്ധരണികൾ ചേർത്തൊരുക്കിയ പുസ്തകമാണ് ഇംഗ്ലീഷിൽ. അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഹൃദയ വിശുദ്ധിയെ കുറിച്ചും അഗാധമായ അറിവും പാരമ്പര്യങ്ങളോടുള്ള പ്രതിബദ്ധത സംബന്ധിച്ചുമൊക്കെ ബോധ്യമാവുന്ന ഉദ്ധരണികളാണിതിൽ. പ്രഭാഷകർക്കും പഠന, ഗവേഷണ രംഗത്തെ വിദഗ്ദ്ധർക്കും സാധാരണക്കാർക്കുമൊക്കെ കൈപ്പുസ്തകമായി ഉപയോഗിക്കാനാവും വിധത്തിലാണിതിന്റെ സംവിധാനം. സ്ലോഗൻസ് ഓഫ് ദ സേജ് എന്ന് പേരിട്ട ഈ പുസ്തകമെഴുതിയത് പ്രശസ്ത ഇംഗ്ലീഷ് കവിയും സാഹിത്യകാരനും യുഎഇയിൽ താമസക്കാരനുമായ മുജീബ് ജയ്ഹൂൺ ആണ്.
ചിത്രകഥാരൂപത്തിൽ ആദ്യമായാണ് സയ്യിദ് ശിഹാബിന്റെ ജീവിതം വരച്ചിടുന്നതെന്ന പ്രത്യേകതയുണ്ട് മൂന്നാമത്തെ പുസ്തകത്തിന്. പി.കെ അൻവർ നഹയുടെ ആശയത്തിന് സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ എന്ന് പേരിട്ട് രചന നിർവ്വഹിച്ചത് പ്രമുഖ മാധ്യമ പ്രവർത്തകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്ട്സ് കോളേജിലെ വകുപ്പ് തലവൻ രഞ്ജിത്താണ് ആശയസംയോജനം. ചരിത്രവും ചരിത്ര സ്മൃതികളും ചിത്രങ്ങളായി മുന്നിൽ വന്ന് സംസാരിക്കുന്നതിലൂടെ പുതു തലമുറക്ക് വായനയോടും ജീവിത മൂല്യങ്ങളോടും കൂടുതൽ അഭിനിവേശമുണ്ടാകാൻ സാധ്യമാകുമെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കുട്ടികൾക്കുള്ള പുസ്തകം യുഎഇയിലും നാട്ടിലുമുള്ള സ്‌കൂളുകളിൽ വിതരണം ചെയ്യും.
പി.കെ അൻവർ നഹ (ചെയർമാൻ സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്), ചെമ്മുക്കൻ യാഹുമോൻ (വൈസ് ചെയർമാൻ), മുസ്തഫ തിരൂർ (ട്രഷറർ സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റ്), നിഹ്മത്തുല്ല മങ്കട (ചെയർമാൻ മീഡിയ വിങ്), അബൂബക്കർ ബി.പി അങ്ങാടി (വൈസ് ചെയർമാൻ), വി.കെ റഷീദ് (ജന: കൺവീനർ പ്രോഗ്രാം), കരീം കാലടി (കൺവീനർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.