- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സി.ബി. എസ്. ഇ. അറബി ഗ്രാമർ പുസ്തകം ദോഹയിൽ പ്രകാശനം ചെയ്തു
ദോഹ. സി.ബി. എസ്. ഇ ഒമ്പത്, പത്ത് കൽസുകളിൽ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ മുൻ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ സി.ബി. എസ്. ഇ. അറബി ഗ്രാമർ ആൻഡ് കോംപോസിഷന്റെ പ്രകാശനം ദോഹയിൽ ഗോൾഡൻ ഓഷ്യൻ ഹോട്ടലിൽ നടന്നു. ദോഹ മോഡേൺ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഹസൻ ചൊഗ്ളേയാണ് പുസ്‌കത്തിന്റെ പ്രകാശനം നിർവഹിച്ചത്. ശാന്തി നികേതൻ ഇന്ത്യൻ സ്‌ക്കൂൾ മാനേജിങ് കമ്മറ്റി പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഡോ. എം. പി. ഹസൻ കുഞ്ഞി, ഭവൻസ് പബൽക് സ്‌ക്കൂൾ പ്രസിഡണ്ട് പി. എൻ. ബാബുരാജൻ, നോബിൾ ഇന്റർനാഷണൽ സ്‌ക്കൂൾ ഫൗണ്ടർ മെമ്പർ ഡോ. എം. പി. ഷാഫി ഹാജി, വടക്കാങ്ങര നുസ്റതുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഒമ്പത്, പത്ത് കൽസുകളിലേക്ക് സി.ബി.എസ്.ഇ നിർദേശിച്ച മുഴുവൻ ഗ്രാമർ പാഠങ്ങളും ഉൾപ്പെടു
ദോഹ. സി.ബി. എസ്. ഇ ഒമ്പത്, പത്ത് കൽസുകളിൽ അറബി രണ്ടാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ച് ഗ്രന്ഥകാരനും ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ മുൻ അറബി വകുപ്പ് മേധാവിയുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ സി.ബി. എസ്. ഇ. അറബി ഗ്രാമർ ആൻഡ് കോംപോസിഷന്റെ പ്രകാശനം ദോഹയിൽ ഗോൾഡൻ ഓഷ്യൻ ഹോട്ടലിൽ നടന്നു.
ദോഹ മോഡേൺ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഹസൻ ചൊഗ്ളേയാണ് പുസ്‌കത്തിന്റെ പ്രകാശനം നിർവഹിച്ചത്. ശാന്തി നികേതൻ ഇന്ത്യൻ സ്‌ക്കൂൾ മാനേജിങ് കമ്മറ്റി പ്രസിഡണ്ട് കെ.സി. അബ്ദുൽ ലത്തീഫ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി.ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ പ്രസിഡണ്ട് ഡോ. എം. പി. ഹസൻ കുഞ്ഞി, ഭവൻസ് പബൽക് സ്‌ക്കൂൾ പ്രസിഡണ്ട് പി. എൻ. ബാബുരാജൻ, നോബിൾ ഇന്റർനാഷണൽ സ്‌ക്കൂൾ ഫൗണ്ടർ മെമ്പർ ഡോ. എം. പി. ഷാഫി ഹാജി, വടക്കാങ്ങര നുസ്റതുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ, അക്കോൺ ഗ്രൂപ്പ് വെൻച്വാർസ് ചെയർമാൻ ശുക്കൂർ കിനാലൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഒമ്പത്, പത്ത് കൽസുകളിലേക്ക് സി.ബി.എസ്.ഇ നിർദേശിച്ച മുഴുവൻ ഗ്രാമർ പാഠങ്ങളും ഉൾപ്പെടുത്തിയതിന് പുറമേ മാതൃകാ കോംപോസിഷനുകളും കത്തുകളും കഴിഞ്ഞ പത്ത് വർഷത്തെ സി.ബി. എസ്. ഇ. ചോദ്യ പേപ്പറുകളും ഉൾകൊള്ളുന്ന പുസ്തകം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ സഹായകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. വിദ്യാർത്ഥികൾക്ക് പഠനം അനായാസമാക്കാനും കൂടുതൽ മാർക്ക് നേടുവാനും കഴിയുന്ന രൂപത്തിലാണ് പുസ്തകം സംവിധാനിച്ചിരിക്കുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എഡ്യൂമാർട്ട് പ്രസിദ്ധീകരിച്ച പുസ്തകം ഗൾഫ് രാജ്യങ്ങളിലും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗൾഫിലെ ഇന്ത്യൻ സ്‌ക്കൂൾ വിദ്യാർത്ഥികളിൽ അറബി ഭാഷയോടുള്ള താൽപര്യം ഏറി വരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓരോ വർഷവും വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്‌ക്കൂളുകളിൽ അറബി രണ്ടാം ഭാഷയായും മൂന്നാം ഭാഷയായും തെരഞ്ഞെടുത്ത് പഠിക്കുന്നവരുടെ എണ്ണം ഏറി വരികയാണ്. പാഠ്യ പദ്ധതിയെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ ഈ താൽപര്യത്തിന് കൂടുതൽ കരുത്തേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.