- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്യൂസാകുന്ന ബൾബിൽ തുടക്കം; കാറുകളുടെ മോഡലൽ മാറ്റം വിജയകരമായി പരീക്ഷിച്ചു; ആരോഗ്യമുള്ളവരെപ്പോലും മരുന്ന് കഴിപ്പിക്കാൻ ട്രെൻഡ് ഉണ്ടാക്കി; പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കച്ചവടം നിലനിർത്താൻ അതിസമ്പന്നർ ഗൂഢാലോചന നടത്തുന്നത് ഇങ്ങനെ
ജീവിതം മാറ്റിമറിച്ച സാങ്കേതിക വികാസത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ? അന്വേഷണാത്മക പത്രപ്രവർത്തകനായ ജാക്വസ് പെറേറ്റിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ദ ഡീൽസ് ദാറ്റ് മെയ്ഡ് ദ വേൾഡ്' എന്ന പുസ്തകം അത്തരം രഹസ്യങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്. 1932-ൽ ജനീവയിൽ അതിരഹസ്യമായി നടന്ന ഗൂഢാലോചനയാണ് പുതിയ പുതിയ ഉത്പന്നങ്ങൾ ലോകത്ത് എത്തിക്കുന്നതിന് വഴി തുറന്നതെന്ന് അദ്ദേഹം പറയുന്നു. നാം എന്ത് കഴിക്കണം, എന്തുവാങ്ങണം എങ്ങനെ ജീവിക്കണമെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചത് ഈ യോഗത്തിലൂടെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇലക്ട്രിക് ബൾബുകളുടെ ആയുസ്സിൽനിന്നായിരുന്നു ഇത്തരമൊരു ആലോചനയുടെ തുടക്കം. 1901-ൽ നിർമ്മിച്ച സെന്റിനിയൽ ബൾബ് എക്കാലവും പ്രകാശം ചൊരിഞ്ഞ് നിൽക്കാൻ പാകത്തിൽ രൂപകൽപന ചെയ്തതായിരുന്നു. ഒരിക്കൽ വാങ്ങിയാൽ മനുഷ്യായുസ്സിൽ അത് മാറ്റേണ്ടിവരില്ല. അത്തരമൊരു ബൾബ് ഉപഭോക്താക്കൾക്ക് വലിയ അനുഗ്രഹമായിരുന്നുവെങ്കിലും, അത് ഇലക്ട്രിക് ബൾബ് നിർമ്മാതാക്കൾക്ക് വലിയ പ്രഹരമായി. തുടർന്നാണ് 1932-ൽ ജനീവയിൽ ലോകത്തെ അഞ്ച് വലിയ ബൾബ് നിർമ്
ജീവിതം മാറ്റിമറിച്ച സാങ്കേതിക വികാസത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ? അന്വേഷണാത്മക പത്രപ്രവർത്തകനായ ജാക്വസ് പെറേറ്റിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ദ ഡീൽസ് ദാറ്റ് മെയ്ഡ് ദ വേൾഡ്' എന്ന പുസ്തകം അത്തരം രഹസ്യങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്. 1932-ൽ ജനീവയിൽ അതിരഹസ്യമായി നടന്ന ഗൂഢാലോചനയാണ് പുതിയ പുതിയ ഉത്പന്നങ്ങൾ ലോകത്ത് എത്തിക്കുന്നതിന് വഴി തുറന്നതെന്ന് അദ്ദേഹം പറയുന്നു. നാം എന്ത് കഴിക്കണം, എന്തുവാങ്ങണം എങ്ങനെ ജീവിക്കണമെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചത് ഈ യോഗത്തിലൂടെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഇലക്ട്രിക് ബൾബുകളുടെ ആയുസ്സിൽനിന്നായിരുന്നു ഇത്തരമൊരു ആലോചനയുടെ തുടക്കം. 1901-ൽ നിർമ്മിച്ച സെന്റിനിയൽ ബൾബ് എക്കാലവും പ്രകാശം ചൊരിഞ്ഞ് നിൽക്കാൻ പാകത്തിൽ രൂപകൽപന ചെയ്തതായിരുന്നു. ഒരിക്കൽ വാങ്ങിയാൽ മനുഷ്യായുസ്സിൽ അത് മാറ്റേണ്ടിവരില്ല. അത്തരമൊരു ബൾബ് ഉപഭോക്താക്കൾക്ക് വലിയ അനുഗ്രഹമായിരുന്നുവെങ്കിലും, അത് ഇലക്ട്രിക് ബൾബ് നിർമ്മാതാക്കൾക്ക് വലിയ പ്രഹരമായി.
തുടർന്നാണ് 1932-ൽ ജനീവയിൽ ലോകത്തെ അഞ്ച് വലിയ ബൾബ് നിർമ്മാതാക്കൾ രഹസ്യയോഗം ചേർന്നത്. അമേരിക്കയിലെ ജനറൽ ഇലക്ട്രിക് ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ ഈ യോഗത്തിലുണ്ടായിരുന്നു. എക്കാലവും നിലനിൽക്കുന്ന ബൾബ്, വ്യവസായത്തിന് തിരിച്ചടിയാണെന്ന് യോഗം വിലയിരുത്തി. ആരും മേലിൽ ആറുമാസത്തിനപ്പുറം ആയുസ്സുള്ള ബൾബ് ഉണ്ടാക്കരുതെന്നും ഈ യോഗത്തിൽ ധാരണയായി. ഈ യോഗത്തിന്റെ രേഖകൾ പിന്നീട് കിഴക്കൻ ജർമനിയിൽ പ്രവർത്തിച്ചിരുന്ന ഓസ്രാം ഇലക്ട്രിക്കൽ കമ്പനിയിൽനിന്ന് ചരിത്രകാരനായ ഗുന്തർ ഹെസ് കണ്ടെത്തുകയായിരുന്നു.
ഒാസ്രാമിന്റെ സിഇഒ വില്യം മെയ്ൻഹാർഡും ഫിലിപ്‌സ് കമ്പനിയുടെ സ്ഥാപകൻ ആന്റൺ ഫിലിപ്‌സുമാണ് ബൾബുകളുടെ ആയുസ് സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കണെമന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ഈ രംഗത്തെത്തുന്ന എല്ലാ സ്ഥാപനങ്ങളും ആ ധാരണ പിന്തുടരണമെന്നും യോഗത്തിൽ തീരുമാനിച്ചു അന്നുമുതൽക്കാണ് ഇലക്ട്രിക്കൽ ഉത്പന്നങ്ങൾക്ക് ആയുസ് നിശ്ചയിച്ച് നിർമ്മിക്കാൻ കമ്പനികൾ തീരുമാനിച്ചതെന്ന് പെറേറ്റി പറയുന്നു.
ബൾബുകളുടെ കാര്യത്തിൽ വിജയകരമായി പാലിക്കപ്പെട്ട ആയുർദൈഘ്യം പതുക്കെ മറ്റ് ഉത്പന്നങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. ഉപഭോക്ത്ൃസംസ്‌കാരം വളർത്തുവാനും പുതിയ പുതിയ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുവാനും നയം രൂപവൽക്കരിക്കാൻ നിർമ്മാതാക്കൾ തയ്യാറായി. കാറുകളിലായിരുന്നു അടുത്ത പരീക്ഷണം. പഴയ മോഡൽ കാറുകളിൽ അസംതൃപ്തി ജനിപ്പിക്കുംവിധം പുതിയ മോഡലുകൾ രംഗത്തിറക്കുകയായിരുന്നു തന്ത്രം.
ജനറൽ മോട്ടോഴ്‌സ് സിഇഒ. ആയിരുന്ന ആൽഫ്രഡ് പി. സ്ലോവാനാണ് 1950-കളിൽ ഇത്തരമൊരു നയം നടപ്പിലാക്കിയത്. പുതിയതായി വരുന്ന മോഡലുകളിൽ കൂടുതൽ ആകർഷണീയമായി എന്തെങ്കിലും ഉണ്ടാകുമെന്ന ധാരണ നിലനിർത്തക്ക വിധത്തിൽ ഓരോ മോഡലും രൂപകൽപന ചെയ്യുകയെന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച തന്ത്രം. അത് വിജയിച്ചു. കാർ നിർമ്മാതാക്കൾതന്നെ അവരുടെ പഴയ മോഡലിൽ തൃപ്തരല്ലെന്ന ധാരണ ഉപഭോക്താക്കളിലെത്തിക്കുകയും പുതിയ മോഡലുകളിലേക്ക് ആളുകൾ കൂടുതലായി ആകർഷിക്കപ്പെടുകയും ചെയ്തു.
ഭക്ഷണ കാര്യത്തിലും മരുന്നിന്റെ കാര്യത്തിലും ഇതുപോലൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. ബോഡി മാസ് ഇൻഡക്‌സ് എന്ന എല്ലാവരും ആധികാരികമെന്ന് കരുതുന്ന കണക്കുകളിലും അത്തരമൊരു തട്ടിപ്പ് ഒളിഞ്ഞിരുപ്പുണ്ട്. ബെൽജിയംകാരനായ സ്റ്റാറ്റിസ്റ്റ്ീഷ്യൻ ്അഡോൾഫ് ക്വീറ്റ്‌ലെറ്റാണ് ബി.എം.ഐയുടെ ഉപജ്ഞാതാവ്. ഇതിനെ ഇൻഷുറൻസ് രംഗത്തേക്ക് കൊണ്ടുവരുന്നതും ഉപഭോക്താക്കളെ അതിലേക്ക് ാകൃഷ്ടരാക്കുകയും ചെയ്തത് ന്യുയോർക്കിലെ മെട്രൊപ്പൊലിറ്റൻ ലൈഫ് എന്ന ഇൻഷുറൻസ് കമ്പനിയിലെ സ്റ്റാറ്റിസ്റ്റീഷ്യനായ ലൂയി ഡബ്ലിനാണ്. 1945-ലായിരുന്നു ഇത്.
ബി.എം.ഐയെ അദ്ദേഹം പുതിയ രീതിയിൽ അവതരിപ്പിക്കുകയും അത് ശരീരഭാരം കൂടുന്നതിന്റെയും കുറയുന്നതിന്റെയും ആധികാരിക രേഖയായി സ്വീകരിക്കപ്പെടുകയും ചെയ്തു. അമേരിക്കയിൽ വൻതോതിൽ ആളുകൾക്കിടയിൽ ആശങ്ക പടർത്താനും ഈ കണക്കുകൾ വഴിയൊരുക്കി. ഹൃദ്രോഗവും പക്ഷാഘാതവും വരുമെന്ന ആശങ്കയിൽ വൻതോതിൽ ഇൻഷുറൻസ് പോളിസികൾ ചെലവായി. ഇതോടൊപ്പം മരുന്ന് കമ്പനികളും ഭക്ഷ്യോത്പന്ന നിർമ്മാതാക്കളും മറുഭാഗത്ത് തടിച്ചുകൊഴുത്തുവെന്നും പെറേറ്റി പറയുന്നു.